HOME
DETAILS
MAL
അന്തര്‍ദേശീയ സഹകരണ ദിനാചരണം 11ന്
backup
July 10 2018 | 07:07 AM
കാക്കനാട്: അന്തര്‍ ദേശീയ സഹകരണദിനാചരണത്തോടനുബന്ധിച്ച് ജൂലൈ 11ന് ആലുവ പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ സെമിനാര്‍ നടത്തും. അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 'ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സഹകരണസംഘങ്ങള്‍ക്കുള്ള പങ്ക് ' എന്ന വിഷയത്തില്‍ മുന്‍ എം.എല്‍.എ എം.എം മോനായി പ്രബന്ധം അവതരിപ്പിക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 'സുസ്ഥിര സമൂഹം സഹകരണത്തിലൂടെ' എന്നതാണ് സഹകരണദിനത്തിന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."