HOME
DETAILS

അജാനൂര്‍ ഹാര്‍ബര്‍ നിര്‍മാണം പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് തീരദേശവാസികള്‍

  
backup
April 06 2019 | 05:04 AM

%e0%b4%85%e0%b4%9c%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d

കാഞ്ഞങ്ങാട്: അനിശ്ചിതത്ത്വത്തിലായ അജാനൂര്‍ ഹാര്‍ബര്‍ നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു. രണ്ടു വര്‍ഷം മുന്‍പാണ് അജാനൂര്‍ ഹാര്‍ബര്‍ സര്‍വേ തുടങ്ങിയത്.
പിന്നീട് വന്ന സര്‍ക്കാറുകള്‍ പദ്ധതിക്ക് തത്വത്തില്‍ അംഗികാരം നല്‍കുകയും ഫണ്ട് വകയിരുത്തുകയും ചെയ്തു. ഫിഷറിസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ വര്‍ഷം പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും ഹാര്‍ബര്‍ എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാവുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ജില്ലയിലിങ്ങനെയൊരു ഹാര്‍ബര്‍ ഉണ്ടാകുന്നത് ആഴിത്തല മുതല്‍ മേല്‍പ്പറമ്പുവരെയുളള മത്സ്യത്തൊഴിലാളികള്‍ക്ക് ഏറ്റവും ഗുണപരവും ആയിരുന്നു.
എന്നാല്‍ 97 ശതമാനവും പൂര്‍ത്തിയായ സര്‍വേക്ക് ശേഷവും ഹാര്‍ബറിനുവേണ്ടി ചെറുവിരലനക്കാന്‍ ആരും തയാറാകാത്തതിനെ തുടര്‍ന്നാണ് തീരദേശവാസികള്‍ തണല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം അജാനൂര്‍ ഫിഷ് ലാന്‍ഡിനു സമീപം ഒത്തുകൂടി പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചത്.
തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹാര്‍ബറിന്റെ പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണവും മറ്റ് പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കുമെന്ന് തണല്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ അറിയിച്ചു. യോഗം തണല്‍ കൂട്ടായ്മ രക്ഷാധികാരി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബിന്ദു കുഞ്ഞികൃഷ്ണന്‍ അധ്യക്ഷയായി. കെ. രവീന്ദ്രന്‍, കെ. രഘു, പി.വി രമേശന്‍, കെ.പി രാജന്‍, പി.വി പ്രകാശന്‍, കെ.പി സുമേഷ്, കെ. സജീവന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ടാക്സി കമ്പനിക്ക് 300 പുതിയ നമ്പർ പ്ലേറ്റുകൾ

uae
  •  3 months ago
No Image

ദുബൈയിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ സംയുക്ത പട്രോൾ യൂനിറ്റുകൾ

uae
  •  3 months ago
No Image

അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റും ശക്തമാകും

Weather
  •  3 months ago
No Image

ഉത്രാടപാച്ചിലില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ 

Kerala
  •  3 months ago
No Image

25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ കേരളം ഓണാഘോഷം

uae
  •  3 months ago
No Image

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

qatar
  •  3 months ago
No Image

യാത്രക്കാരെ പ്രതിസന്ധിയിലാക്കി ദില്ലി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 

Kerala
  •  3 months ago
No Image

 നവംബര്‍ ഒന്നിനു മുന്‍പ് വൈദ്യുതി നിരക്ക് വര്‍ദ്ധന; കെഎസ്ഇബി ശിപാര്‍ശ ചെയ്ത വര്‍ദ്ധനക്ക് സാധ്യത

Kerala
  •  3 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 months ago
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago