HOME
DETAILS
MAL
സോളാര്‍ കേസ് ഓര്‍മിപ്പിച്ച് ഉമ്മന്‍ചാണ്ടി
backup
July 08 2020 | 03:07 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസും വിവാദത്തിലകപ്പെട്ടതോടെ സോളാര്‍ കേസ് ഓര്‍മിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ സന്തോഷിക്കുന്നില്ല. പക്ഷേ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള എന്റെയും സര്‍ക്കാരിന്റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ ആരോപണങ്ങളില്‍നിന്ന് പുറത്തുവരാന്‍ സി.ബി.ഐ അന്വേഷണമാണ് ഏറ്റവും ഉചിതമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."