HOME
DETAILS
MAL
സ്വര്‍ണക്കടത്തില്‍ സി.ബി.ഐ അന്വേഷണം നടക്കട്ടെയെന്ന് സ്പീക്കര്‍
backup
July 08 2020 | 03:07 AM
പൊന്നാനി: സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടക്കട്ടെയെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സ്വപ്ന സുരേഷുമായി അടുത്ത ബന്ധമില്ല. യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയില്‍ പരിചയമുണ്ട്.
നയതന്ത്ര പ്രതിനിധിക്കുള്ള അംഗീകാരവും ബഹുമാനവും സ്വപ്നക്ക് നല്‍കി. പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സ്വപ്നയുടെ സഹായം തേടിയിരുന്നു. കോണ്‍സുലേറ്റിന്റെ വലിയ കാറിലാണ് സ്വപ്ന എപ്പോഴും വരാറുള്ളത്.
ലോക കേരള സഭയില്‍ സ്വപ്ന പങ്കെടുത്തിട്ടില്ല. സര്‍ക്കാരിന്റെ എല്ലാ മേഖലകളിലും സ്വപ്ന ലെയ്‌സണിങ് നടത്തിയിരുന്നു. സ്വര്‍ണക്കടത്തില്‍ അവര്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. സ്വപ്നയുടെ ബന്ധുവിന്റെ കട ഉദ്ഘാടനം ചെയ്തതില്‍ അപാകതയില്ല. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഉദ്ഘാടന ചടങ്ങിന്റെ വിഡിയോ ഇപ്പോള്‍ തനിക്കെതിരേ പ്രചരിപ്പിക്കുന്നത് യുക്തിരഹിതമാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ബി.ഐ ഉള്‍പ്പെടെ എല്ലാതരത്തിലുമുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും സ്പീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."