HOME
DETAILS
MAL
മഴയും വന്യജീവി ആക്രമണവും; തൊഴിലാളികള്‍ പട്ടിണി ഭീതിയില്‍
backup
July 10 2018 | 07:07 AM
പെരുമ്പാവൂര്‍: ശക്തമായ മഴയും വന്യജീവികളുടെ ആക്രമണവും മൂലം വേങ്ങൂര്‍ മേഖലയിലെ തൊഴിലാളികള്‍ പട്ടിണി ഭീതിയിലാണ്.
സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഈ മേഖലയില്‍ പട്ടിണിയും മഴക്കാല രോഗങ്ങള്‍ മൂലമുള്ള മരണവും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഐ.എന്‍.ടി.യു.സി വേങ്ങൂര്‍ മണ്ഡലം കമ്മിറ്റി അറിയിച്ചു. മഴമൂലം തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ സാധിക്കാതെ വരികയും ഉള്ള തൊഴില്‍ ചില തല്‍പരകക്ഷികള്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തടഞ്ഞ് വച്ചിരിക്കുകയുമാണെന്ന് ആരോപിച്ചു.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി റീജിയണല്‍ പ്രസിഡന്റ് ഡേവിഡ് തോപ്പിലാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."