ഹൈടെക് ക്ലാസ്മുറികള് ഉദ്ഘാടനം ചെയ്തു
കട്ടപ്പന: ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് പൊതുവിദ്യാഭ്യാസ ശാക്തീകരണപരിപാടിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തുവരുന്നതെന്ന് മന്ത്രി എം.എം. മണി.
വണ്ടന്മേട് എംഇഎസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹൈടെക് ക്ലാസ് മുറികളും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ വണ്ടന്മേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി റെജി, വാര്‍ഡ് മെംബര്‍ രേഖ എസ്, പിടിഎ പ്രസിഡന്റ് കെ.എച്ച്. ഷാജി, പ്രിന്‍സിപ്പല്‍ വി.കെ. റഫീഖ്, പ്രധാനധ്യാപിക മായ വസുന്ധരാദേവി, മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.എച്ച്. അബ്ദുല്‍ റസാഖ് സംബന്ധിച്ചു.
ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി തലത്തിലെ എല്ലാ ക്ലാസ് മുറികളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണ് ക്ലാസ് മുറികള്‍ ഹൈടെക് സംവിധാനത്തിലേക്ക് മാറിയത്. അധ്യയനവര്‍ഷാരംഭത്തില്‍ തന്നെ ഹൈടെക് ക്ലാസ് മുറികള്‍ പ്രവര്‍ത്തന സജ്ജമായിരുന്നെങ്കിലും ഔപചാരികമായ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."