HOME
DETAILS
MAL
മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടി തുടങ്ങി
backup
July 10 2018 | 07:07 AM
ചങ്ങനാശേരി: പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങളും ചപ്പുചവറുകളും നിക്ഷേപിക്കുന്നവരെ കണ്ടെത്തി ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനായി രാത്രികാല സ്ക്വാഡുകളുടെ പ്രവര്‍ത്തനം നഗരസഭ ഊര്‍ജിതമാക്കി. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച 15 പേരെ കണ്ടെത്തി പിഴയീടാക്കി. പൊതുസ്ഥലം മലിനമാക്കുന്നത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും മുനിസിപ്പല്‍ നിയമങ്ങളുടെ ലംഘനവുമാണെന്നും പ്രോസിക്യൂഷന് അടക്കമുള്ള കര്‍ശന നടപടികള്‍ വരുദിവസങ്ങളില്‍ ഉണ്ടാകുമെന്നും നഗരം ശുചിയായി സൂക്ഷിക്കേണ്ടതാണെന്നും ചങ്ങനാശേരിയെ മാലിന്യ മുക്തനഗരമാക്കി മാറ്റുന്നതിന് നഗരസഭയോടൊപ്പം എല്ലാവരും അണിചേരണമെന്നും നഗരസഭാ ചെയര്മാന് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."