HOME
DETAILS
MAL
മണിയെ പുറത്താക്കണം:ഷാനിമോള്‍
backup
April 23 2017 | 21:04 PM
കൊച്ചി: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്മാന്.
പെമ്പിളൈ ഒരുമൈയ്ക്കെതിരേ മണി നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. സ്ത്രീകള്‍ മാനത്തിനുവേണ്ടി റോഡിലിരുന്ന് സമരം ചെയ്യേണ്ടിവരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. മണിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയില്ലെങ്കില്‍ പരസ്യമായി സമരം ചെയ്യും. നേരത്തെയും എം.എം മണി കൈക്രിയ കാണിച്ച് സ്ത്രീകളെ അപമാനിച്ചിട്ടുണ്ട്. മണിക്ക് പ്രോത്സാഹനവും സംരക്ഷണവും നല്‍കുന്നത് മുഖ്യമന്ത്രിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."