സുഭക്ഷിത സമൂഹം, സുരക്ഷിത കേരളം': ജനകീയ കൂട്ടായ്മ നടത്തി
'
വൈക്കം: മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മനുഷ്യജീവന് അപകടകരമാണെന്നും അത് തിരിച്ചറിയാനുള്ള വിവേകം ഉണ്ടായില്ലെങ്കില്‍ വിപത്ത് സ്വയം ക്ഷണിച്ച് വരുത്തുകയാണ്് ഫലമെന്നും സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗ്ഗീസ് പറഞ്ഞു. സോഷ്യല്‍ ജസ്റ്റിസ് ഫോറം വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ് സ്കൂളില്‍ നടത്തിയ 'സുഭക്ഷിത സമൂഹം, സുരക്ഷിത കേരളം' ജനകീയ കൂട്ടായ്മ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയിന്റ് സെക്രട്ടറി റാണി വ്യന്ദ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭാ സംഗമം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനനും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ചെമ്പോലയില്‍, കുഞ്ഞിളം കൈകളില്‍ സമ്മാനം പദ്ധതി ഫാ. തോമസ് കണ്ണാട്ടും ഉദ്ഘാടനം ചെയ്തു. സണ്ണി ചെറിയാന്, വി. മാര്‍ക്കോസ്, വിനോദ് തൂമ്പുങ്കല്‍, കുരുവിള ആഗസ്തി, സി.എന്‍ സന്തോഷ്, നിര്‍മ്മലാ മാര്ട്ടിന്, യു. ഐസക്, റ്റി.വൈ ജോയി, മേഴ്സി ഡേവിഡ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."