മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍: ഒന്നുമറിയാത്തപോലെ കൈ കഴുകുന്ന നിലപാട് ദുരൂഹം, സ്വര്‍ണ്ണക്കടത്തിലെ കള്ളക്കളികള്‍ പുറത്ത് വന്നത് കേന്ദ്രത്തിനു കീഴിലായതുകൊണ്ട്
ന്യുഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ രൂക്ഷ പ്രതികരണവുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത വ്യക്തിക്ക് കേസില്‍ ബന്ധമുണ്ടായിട്ടും ഒന്നുമറിയാത്തപോലെ കൈ കഴുകുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്ന് വി മുരളീധരന്‍ പ്രതികരിച്ചു.
കേന്ദ്ര സര്‍ക്കാരിന് കീഴിലായത് കൊണ്ടാണ് സ്വര്‍ണ്ണക്കടത്തിലെ കള്ളക്കളികള്‍ പുറത്ത് വന്നത്.
കേസിനെ അതീവ ഗൗരവകരമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. ഇതിനു പിന്നിലുള്ള എല്ലാവരെയും പുറത്തു കൊണ്ടുവരും. വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായതുകൊണ്ടാണ് ഇവരെ പിടിച്ചത്. കസ്റ്റംസിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ പറയുന്നതല്ല മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടത്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞ് മാറാനാകില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തുകാരിയെ നയതന്ത്ര ഉദ്യോഗസ്ഥ എന്ന മേലങ്കി ചാര്‍ത്തി നല്‍കുകയാണ് ചെയ്തിരിക്കുന്നത്.
ക്രൈംബ്രാഞ്ചിന്റെ കീഴില്‍ കേസ് നില്‍ക്കുമ്പോള്‍ എങ്ങനെ സ്വപ്നയെ താല്‍ക്കാലിക ജീവനക്കാരി നിയമിച്ചു എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം. പ്രതികളെ സഹായിച്ചവരേയും അന്വേഷണ ഘട്ടത്തില്‍ പുറത്ത് കൊണ്ട് വരും. കേസില്‍ ഉള്‍പ്പെട്ടെയാളുകളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാകില്ലെന്നും വി. മുരളീധരന്‍ വിമര്‍ശിച്ചു.
കേസുമായി ബന്ധപ്പെട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും ഇടപെടലുകള്‍ നടന്നുവരികയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."