HOME
DETAILS
MAL
കൈയേറ്റങ്ങള്ക്ക്പിന്നില് പവര്‍ മണിയും മണി പവറുമെന്ന് കുമ്മനം
backup
April 23 2017 | 21:04 PM
കൊച്ചി: മൂന്നാറിലെ കൈയേറ്റങ്ങള്ക്ക്പിന്നില് പവര്‍ മണിയും മണി പവറുമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
വന്‍കിട മുതലാളിമാര്‍ പണമുപയോഗിച്ച് കൈയേറ്റങ്ങള്‍ക്ക് നേതൃത്വം നല്കുമ്പോള് മന്ത്രി മണി അധികാരമാണ് ഉപയോഗിക്കുന്നത്.
സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന് നിയമം നടപ്പാക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹത്തിന് പിന്തുണ കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. നീതിക്കുവേണ്ടി പൊരുതുന്ന ഉദ്യോഗസ്ഥന് ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകും.
കൈയേറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന എം.എം മണിയോട് ചോദിച്ചിട്ടേ കൈയേറ്റങ്ങള്‍ പൊളിക്കാവൂ എന്ന് പറയുന്നത് ജനങ്ങളെ പരിഹസിക്കലാണ്. അദ്ദേഹം പറഞ്ഞു.
മന്ത്രി എം.എം മണിയെ സ്ത്രീകള്‍ ചൂലിനടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."