തളരാത്ത ആവേശത്തോടെ ടി.എന്‍ പ്രതാപന്റെ പര്യടനം
തൃശൂര്‍: നഗര വഴികളില്‍ കാത്തുനിന്ന വോട്ടര്‍മാരോട് കൈകൂപ്പിയും സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി കൈപിടിച്ചും സ്‌നേഹം പങ്കുവെച്ചും ടി.എന്‍ പ്രതാപാന്റെ പര്യടനം. തലേനാള്‍ പെയ്ത മഴയില്‍ അന്തരീക്ഷത്തില്‍ ചൂട് ഗണ്യമായി വര്‍ധിച്ചിരുന്നെങ്കിലും തളരാത്ത ആവേശത്തോടെ പ്രവര്‍ത്തകരും വാഹനങ്ങളുമായി കൂടെ ചേര്‍ന്നതോടെ സാംസ്‌കാരിക തലസ്ഥാനത്തില്‍ യു.ഡി.എഫ് പ്രചാരണം പാരമ്യത്തിലേക്കെത്തുകയാണ്. തൃശൂര്‍ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലായിരുന്നു ഇന്നലെ പര്യടനം. പടക്കം പൊട്ടിച്ചും ഹാരാര്‍പ്പണം നടത്തിയും നാടേറ്റെടുക്കുകയായിരുന്നു സ്ഥാനാര്‍ത്ഥിയെ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഓരോ പ്രചാരണ കേന്ദ്രങ്ങളിലെയും സ്വീകരണങ്ങളില്‍ കണ്ടത്.
രാവിലെ എട്ടിന് പെരിങ്ങാവ് സെന്ററിലായിരുന്നു തുടക്കം. മുന്‍ മേയര്‍മാരായ കെ. രാധാകൃഷ്ണന്‍, ഐ.പി പോള്‍, രാജന്‍ പല്ലന്‍, കെ. ഗിരീഷ്‌കുമാര്‍, ജോണ്‍ ഡാനിയേല്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. പാണ്ടിക്കാവ്, തന്നേങ്ങാട്, വിയ്യൂര്‍ വായനശാല, വിയ്യൂര്‍പാലം, അമ്പലനട, പാടൂക്കാട്, നെല്ലിക്കാട്, വില്ലടം, കുറ്റുമുക്ക് കുണ്ടുവാറ എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
ഉച്ചക്ക് ശേഷം സൗത്ത് മണ്ഡലത്തിലെ കോവിലകത്തുംപാടത്തും നിന്നാരംഭിച്ച് മൈലിപ്പാടം, പഴയ നടക്കാവ്, പാട്ടുരായ്ക്കല്‍, കുട്ടന്‍കുളങ്ങര, സീതാറാം മില്‍ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ശങ്കരംകുളങ്ങര ജങ്ഷനില്‍ സമാപിച്ചു.
തുടര്‍ന്ന് അയ്യന്തോള്‍ മണ്ഡലത്തിലെ പര്യടനത്തില്‍ നിരവധി ബൈക്കുകളും വാഹനങ്ങളും അനുഗമിച്ചു. സ്ഥാനാര്‍ഥിയുടെ മുഖം മൂടിയും ടീഷര്‍ട്ടുമടക്കമിട്ടുകൊണ്ട് പ്രവര്‍ത്തകര്‍ പ്രചാരണത്തിന് കൊഴുപ്പേകി. അയ്യന്തോള്‍ മണ്ഡല പരിപാടി കാര്‍ത്തിയായനി ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് പുതൂര്‍ക്കര, വടക്കുംമുറി, കണ്ണാപുരം, സീതാറാം ക്വാര്‍ട്ടേഴ്‌സ് ഗാന്ധിനഗര്‍ തുടങ്ങിയ സ്വീകരണ ശേഷം രാത്രിയോടെത്തായി മത്തായിപുരം സെന്ററില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."