HOME
DETAILS
MAL
റിയാദ് കെ എം സി സി സുരക്ഷാ പദ്ധതി; അരക്കോടി രൂപയുടെ ധന സഹായം കൈമാറി
backup
July 08 2020 | 13:07 PM
റിയാദ് : കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി (2019-20)യിൽ അംഗമായിരിക്കെ മരണമടഞ്ഞ അഞ്ച് പേരുടെ കുടുംബങ്ങൾക്കുള്ള പദ്ധതി വിഹിതമായ അമ്പത് ലക്ഷം രൂപയുടെ ചെക്ക് മുസ് ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മൊയ്തീൻകോയ കല്ലമ്പാറ കൈമാറി.
ആശയറ്റവർക്ക് ആശ്രയമായ കെ.എം.സി.സി പ്രവാസ ജീവിതത്തിനിടയിൽ പൊലിഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങൾക്ക് നൽകുന്ന ഈ സഹായം അവരുടെ കുടുംബത്തിന് ഏറെ ആശ്വാസം പകരുന്നതാണെന്നും സേവന രംഗത്ത് ഇനിയും ശ്ലാഖനീയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കെ.എം.സി.സിക്ക് കഴിയട്ടെയെന്നും തങ്ങൾ പറഞ്ഞു. ഈ പദ്ധതിയുടെ രണ്ടാം ഘട്ടം വിജയിപ്പിക്കണമെന്ന് തങ്ങൾ ആഹ്വനം ചെയ്തു.
അഞ്ച് കുടുംബങ്ങൾക്കായി പത്ത് ലക്ഷം രൂപ വീതമാണ് പദ്ധതി വഴി നൽകിയത്. കഴിഞ്ഞ വർഷമാണ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. അടുത്ത വർഷം കൂടുതൽ അംഗങ്ങളെ ചേർത്ത് പദ്ധതി വിപുലപ്പെടുത്തുമെന്ന് കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ അറിയിച്ചു. മുസ് ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. ജീവകാരുണ്യ രംഗത്ത് വേറിട്ട അനുഭവമാണ് റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയെന്ന് പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. കെ എം സി സി സേവനം നിലക്കാത്ത പ്രവാഹമാണെന്ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
ദേശിയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ , ട്രഷറർ പി വി അബ്ദുൽ വഹാബ്,എം കെ മുനീർ, കെ എം സി സി സൗദി നാഷണൽ പ്രസഡന്റ് കെ പി മുഹമ്മദ് കുട്ടി,അരിമ്പ്ര മുഹമ്മദ് മാസ്റ്റർ യു പി മുസ്തഫ, ശിഹാബ് പള്ളിക്കര, ഹാരിസ് തലാപ്പിൽ, എ കെ ബാവ താനൂർ, കുന്നുമ്മൽ കോയ, സമദ് പെരുമുഖം, നൗഫൽ തിരൂർ, നാസർ തങ്ങൾ, ബഷീർ ചേറ്റുവ, ഷംസു തിരൂർ, കെ ടി ഹുസൈൻ മക്കരപറമ്പ്, അസിസ് കട്ടിലശ്ശേരി എന്നിവർ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."