കര്‍ഷകര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് വയനാട്ടില്‍ മാവോയിസ്റ്റ് പ്രസ്താവന
കല്‍പ്പറ്റ: കര്‍ഷകര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പത്രപ്രസ്താവന. തപാല്‍ വഴി വയനാട് പ്രസ്സ് ക്ലബ്ബിലാണ് സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ടം നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പേരിലുള്ള പ്രസ്താവന വന്നത്. വയനാട് പ്രസ്സ് ക്ലബ്ബിന്റെ പേരിലും മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ജെയിംസിന്റെ പേരിലും പ്രത്യേകമായി രണ്ട് കവറുകളിലായാണ് കത്തുള്ളത്.
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക എന്ന തലക്കെട്ടോടെ രണ്ട് പേജുള്ള പ്രസ്താവനക്കൊപ്പം വാര്‍ത്തയാക്കണമെന്ന അഭ്യര്‍ഥനയില്‍ വൈത്തിരി സംഭവം സംബന്ധിച്ച പ്രതികരണം മാധ്യമങ്ങള്‍ക്ക് അയച്ചിരുന്നുവെന്നും പറയുന്നു.
'പണിയായുധങ്ങള്‍ സമരായുധങ്ങള്‍ ആക്കാനാണ് കര്‍ഷക ആത്മഹത്യകള്‍ വിളിച്ചു പറയുന്നത്. വോട്ടു കുത്തി ഇനിയും കര്‍ഷക ശത്രുക്കളെ തെരഞ്ഞെടുക്കരുത്. കര്‍ഷക വിരുദ്ധ ഭരണ സംവിധാനത്തെ താങ്ങി നിര്‍ത്താന്‍ വോട്ടു ചെയ്യരുത്. കുത്തക കുടുംബങ്ങളുടെ ആസ്തികള്‍ ഓരോ വര്‍ഷവും വര്‍ധിപ്പിക്കുമ്പോള്‍ മണ്ണിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് അധ്വാനിക്കുന്ന കുടുംബങ്ങള്‍ കുത്തുപാളയെടുക്കുകയാണ്. കൃഷിയില്‍ താല്‍പ്പര്യമുള്ള ഭൂരഹിതര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമിയില്ല'- പ്രസ്താവനയില്‍ പറയുന്നു.
ചതിയുടെയും വഞ്ചനയുടെയും നിരവധി പതിറ്റാണ്ടുകള്‍ കണ്ട് കണ്ടു മടുത്ത കര്‍ഷകര്‍ ഇക്കാലമത്രയും ഒഴുക്കിയ കണ്ണീരിന് കൈയ്യും കണക്കുമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."