പെന്ഷന് തന്ന പിണറായിക്ക് ഒരു വോട്ട് ചെയ്യണം, ഇല്ലെങ്കില്‍ ദൈവം ചോദിക്കും: കടകംപള്ളി സുരേന്ദ്രന്- വീഡിയോ
കണ്ണൂര്‍: ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് കൃത്യമായി വീട്ടിലെത്തിച്ചു തരുന്ന പിണറായി വിജയന് വോട്ടു ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇക്കാര്യം നിങ്ങള്‍ പെന്ഷന് വാങ്ങുന്ന വീട്ടുകാരോട് പറയണമെന്നും കടകംപള്ളി സുരേന്ദ്രന് കണ്ണൂരിലെ വെള്ളാവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടായി പറഞ്ഞു.
'600 രൂപ 1200 രൂപയാക്കി പെന്ഷന് വീട്ടില്‍ കൃത്യമായി എത്തിക്കുന്ന പിണറായി വിജയന് വോട്ട് കൊടുക്കാന്‍ നിങ്ങള്‍ പറയണം. ഇല്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് അവരോട് പറഞ്ഞാല്‍ മതി. ഈ പൈസയും മേടിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ മുകളിലിരിപ്പുണ്ട്. നിശ്ചയമായിട്ടും ചോദിച്ചിരിക്കുമെന്ന് പറയാന്‍ നമുക്ക് സാധിക്കണം. നമ്മളിത് പറഞ്ഞില്ലെങ്കില്‍ ബി.ജെ.പിക്കാരും കോണ്‍ഗ്രസുകാരും പോയി വേറെ എന്തെങ്കിലും പറഞ്ഞ് ഈ പാവപ്പെട്ടവരെ പറ്റിക്കും'- ഇങ്ങനെ പോകുന്ന സുരേന്ദ്രന്റെ പ്രസംഗം.
ഇപ്പോള്‍ 51 ലക്ഷം പേര്‍ക്ക് പെന്ഷന് കൊടുക്കുകയാണ്. നമ്മള് കയറുമ്പോള്‍ 35 ലക്ഷം പേര്‍ക്കാണ് പെന്ഷന് അര്‍ഹതയുണ്ടായിരുന്നതെന്നും സുരേന്ദ്രന് അവകാശപ്പെട്ടു.
പ്രസംഗത്തിന്റെ വീഡിയോ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."