ചാലക്കുടി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം: കിഫ്ബിയുടെ അനുമതി
ചാലക്കുടി: ചാലക്കുടി ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മാണത്തിന് കിഫ്ബിയുടെ അനുമതി ലഭിച്ചതായി ബി.ഡി ദേവസി എം.എല്‍.എ അറിയിച്ചു.
9.58 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന ചാലക്കുടി മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മാണത്തിനാണ് കിഫ്ബിയുടെ അനുമതി ലഭിച്ച് ഉത്തരവായിട്ടുള്ളത്. 2016-17ബജറ്റില്‍ അഞ്ച് കോടി രൂപ ചിലവില്‍ ചാലക്കുടിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പട്ടണത്തിന്റെ ഹൃദയഭാഗത്തായി പോസ്റ്റോഫിസിനോട് ചേര്‍ന്ന് 3.27ഏക്കര്‍ സ്ഥലത്താണ് മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്.
ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ജിംനേഷ്യം, പ്ലയേഴ്‌സ് റൂമുകള്‍, ഡോര്‍മെറ്റ്‌റി, ഇന്‍ഡോര്‍ ഗെയിംസ് റൂമുകള്‍, ലോബി, മീഡിയറം, വി.ഐ.പി ലോഞ്ച്, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള ടോയ്‌ലറ്റുകള്‍, ഓഫിസ് റൂം, ഗാലറി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സ്റ്റേഡിയത്തിന്റെ മാസ്റ്റര്‍ പ്ലാന്‍.
കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. ഒരു മാസത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ആരംഭിക്കുമെന്ന് കിറ്റ്‌കോ പ്രതിനിധികള്‍ അറിയിച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ചാലക്കുടിയുടെ കായിക മുന്നേറ്റത്തിന് ഏറെ സഹായകരമാകുന്ന കായിക പ്രേമികളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."