HOME
DETAILS
MAL
പേവിഷ ബാധയേറ്റ പശുവിനെ കൊന്നു
backup
July 10 2018 | 08:07 AM
ശാസ്താംകോട്ട: രണ്ടാഴ്ച മുന്‍പ് നായ കടിച്ച പശുവിന് പേവിഷ ബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് മൃഗ ഡോക്ടര്‍ എത്തി പശുവിനെ ഇഞ്ചക്ഷന് എടുത്തു കൊന്നു. വലിയപാടം ആതിര ഭവനില്‍ സതീശന്റെ വീട്ടിലെ പശുവിനേയാണ് കൊന്നത്.
രണ്ടാഴ്ച മുന്‍പ് പ്രദേശത്ത് ഒരു നായ അഞ്ചു പശുക്കളെ കടിച്ചിരുന്നു. അതില്‍ തലക്ക് കടിയേറ്റ പശു പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും രണ്ടു ദിവസമായി ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു. പ്രദേശ വാസികളുടെ അശങ്കയെ തുടര്‍ന്ന് ഉടമയുടെ അനുമതിയോടെയാണ് പശുവിനെ കൊന്നത്. ഇതോടെ ഈ നായ കടിച്ച മറ്റ് പശുക്കളും സംശയത്തിന്റെ നിഴലിലാണ്. പശുവിന്റെ പാല് ഉപയോഗിച്ചവരും പശുവിനെ പരിപാലിച്ചവരും ഭീതിയിലാണ്. കടിച്ച നായയെ അന്ന് തന്നെ നാട്ടുകാര്‍ തല്ലി കൊന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."