HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ ഏര്യാ സമ്മേളനത്തില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരുക്ക്
backup
July 10 2018 | 08:07 AM
നേമം: ഡി.വൈ.എഫ്.ഐ നേമം ഏര്യാ സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ നേമം സ്വദേശി ശിവപ്രസാദിനാണ് (24) പരുക്കേറ്റത്. ഇന്നലെ വൈകിട്ട് നാലോടുകൂടിയായിരുന്നു സംഭവം.
നേമം സ്വദേശികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമായ അഖില്‍, സാബിന്, അരുണ്‍, അഖില്‍, ധീരജ് എന്നിവര്‍ ചേര്‍ന്നാണ് ശിവ പ്രസാദിനെ മര്‍ദിച്ചതെന്ന് നേമം പൊലിസ് അറിയിച്ചു.
മര്‍ദനത്തില്‍ പരുക്കേറ്റ ശിവപ്രസാദ് നേമം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാള്‍ നേമം പൊലിസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."