ആറ്റിങ്ങല്‍ നഗരസഭയിലെ ആദ്യ ഭിന്നലിംഗ അയല്‍ക്കൂട്ടം നടന്നു
തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരസഭയിലെ ആദ്യ ഭിന്നലിംഗ അയല്‍ക്കൂട്ടം ശനിയാഴ്ച ആറ്റിങ്ങല്‍ നഗരസഭ ഹാളില്‍ നടന്നു. അമ്മ എന്ന് പേരിട്ട അയല്‍ക്കൂട്ടത്തില്‍ നിലവില്‍14 അംഗങ്ങളുണ്ട്.
പ്രത്യേക അയല്‍ക്കൂട്ടം എന്ന പരിഗണനയുള്ളത് കൊണ്ട് സമ്പാദ്യ രജിസ്റ്റര്‍, പാസ് ബുക്ക് എന്നിവ സൗജന്യമായി നല്കി. അയല്ക്കൂട്ടത്തിലേക്കുള്ള സമ്പാദ്യ ശേഖരണവും ആദ്യ യോഗത്തില്‍ ആരംഭിച്ചു. ബാങ്ക് ഓഫ് ഇന്ത്യയുടെ ആറ്റിങ്ങല്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ജില്ലാ മിഷന് വഴി അമ്മ അയല്‍ക്കൂട്ടത്തിനും ലഭിക്കും. എല്ലാ ആഴ്ചയും യോഗം ചേരാന്‍ സ്വന്തമായി സ്ഥലം കിട്ടുന്നതു വരെ നഗരസഭയില്‍ സൗകര്യവും അനുവദിക്കുമെന്ന് ആറ്റിങ്ങല്‍ നഗരസഭ ചെര്‍മാന്‍ എം. പ്രദീപ് അറിയിച്ചു.
നഗരസഭ ചെര്‍മാന്‍ അധ്യക്ഷനായ യോഗത്തില്‍ അയല്‍ക്കൂട്ടം സെക്രട്ടറിയായി ദിലീപിനെയും പ്രസിഡന്റായി മുകേഷിനെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."