പെരുമ്പടപ്പ് ബ്ലോക്കിന്റെ പമ്പ് ഹൗസ് ഉദ്ഘാടനം രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന്; പ്രതിഷേധം വ്യാപകം
ചങ്ങരംകുളം: പള്ളിക്കരയില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടകനായ ചടങ്ങ് സി.പി.എം രാഷ്ട്രീയവല്‍കരിച്ചുവെന്ന് ആക്ഷേപം. അംഗീകൃത കോള്‍കര്‍ഷക സംഘങ്ങള്‍ക്ക് പെട്ടിപറ, മോട്ടോര്‍, പമ്പസെറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ വിതരണത്തിന്റെയും ആലാപുറം, പട്ടിശേരി, വെമ്പുഴ സംയുക്ത പമ്പ് ഹൗസിന്റെയും ഉദ്ഘാടന ചടങ്ങിലാണ് അസ്വാരസ്യം. പദ്ധതി പ്രദേശത്തെ കോല്‍ പടവ് കമ്മിറ്റി ഭാരവാഹികളെയും കര്‍ഷകരെയും അവഗണിച്ചുവെന്നും സംയുക്ത പമ്പ് ഹൗസിന് സ്ഥലം വിട്ടുനല്‍കിയ സ്ഥലമുടമയെ പോലും ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പരിപാടിയിലേക്ക് ക്ഷണിക്കാതെ അവഗണിക്കുകയായിരുന്നുവെന്നുമാണ് ആക്ഷേപം. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പദ്ധതി പ്രദേശത്തെ വാര്‍ഡ് അംഗത്തെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതും പ്രധിതിഷേധത്തിന് ഇടയാക്കിട്ടുണ്ട്.
പ്രോട്ടോകോള്‍ ലംഘിച്ചത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ പ്രതിനിധി കൂടിയായ ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ഒരു മാസം മുമ്പ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി അനുവദിച്ച കുടിവെള്ള പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് തടസം നില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ബ്ലോക്ക് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. ഇതിന് നേതൃതം നല്‍കിയതിനാണ് വാര്‍ഡ് മെമ്പറെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."