HOME
DETAILS

ഇന്ത്യയില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന

  
backup
April 06 2019 | 19:04 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95

 


കൊണ്ടോട്ടി: ഇന്ത്യയില്‍ സാധാരണക്കാരനും യാത്രക്ക് വിമാനങ്ങളെ ആശ്രയിച്ചു തുടങ്ങിയതോടെ രാജ്യത്ത് വിമാന യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് നീക്കത്തിലും ക്രമാതീതമായ വര്‍ധന. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി മുന്‍വര്‍ഷത്തേക്കാള്‍ 12.9 ശതമാനം അധികം പേരാണ് യാത്ര ചെയ്തതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിമാന സര്‍വിസുകളുടെ എണ്ണത്തില്‍ 13.3 ശതമാനത്തിന്റെയും കാര്‍ഗോ ചരക്ക് നീക്കത്തില്‍ 6.4 ശതമാനത്തിന്റെയും വര്‍ധനവുമുണ്ടായി.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര സെക്ടറില്‍ 251.92 ദശലക്ഷം പേരാണ് വിമാനങ്ങളില്‍ സഞ്ചരിച്ചത്. തൊട്ടുമുമ്പുള്ള വര്‍ഷം 220.63 ദശലക്ഷമായിരുന്നു. 14.6 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇന്ത്യക്ക് അകത്ത് വിവിധ വിമാനത്താവളങ്ങള്‍ വഴി വിമാന സര്‍വിസുകള്‍ കൂടിയതും നിരക്ക് താരതമ്യേന സീസണ്‍ അല്ലാത്ത സമയത്ത് ഗണ്യമായി കുറച്ചതുമാണ് യാത്രക്കാര്‍ വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 63.59 ദശലക്ഷം യാത്രക്കാരാണ് വിദേശത്തേക്ക് പറന്നത്. എന്നാല്‍ തൊട്ടുമുമ്പുള്ള വര്‍ഷമിത് 59.62 ദശലക്ഷമായിരുന്നു. 6.7 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 414.90 അന്താരാഷ്ട്ര വിമാന സര്‍വിസുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത്. എന്നാല്‍ തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷമിത് 399.81000 മാത്രമായിരുന്നു. 3.8 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇന്ത്യക്ക് അകത്ത് ആഭ്യന്തര സെക്ടറില്‍ 15.6 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. വിമാനങ്ങള്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ 6.4 ശതമാനത്തിന്റെ വര്‍ധവുണ്ടായി. വിദേശത്തേക്ക് 2004.85 മെട്രിക് ടണ്‍ കാര്‍ഗോ ഉല്‍പന്നങ്ങളാണ് കയറ്റി അയച്ചത്. തൊട്ടുമുമ്പുള്ള വര്‍ഷം 1948.61 മെട്രിക് ടണ്‍ ആയിരുന്നു. ആഭ്യന്തര സെക്ടറില്‍ 1246.76 മെട്രിക് ടണ്ണായിരുന്നു. എന്നാല്‍ തൊട്ടുമുമ്പ് ഇത് 1106.20 മെട്രിക് ടണ്ണായിരുന്നു.12.7 ശതമാനത്തിന്റെ വര്‍ധവാണുണ്ടായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago