HOME
DETAILS

തയ്യല്‍ ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിടണം: തൊഴിലാളി കോണ്‍ഗ്രസ്

  
backup
July 10 2018 | 08:07 AM

%e0%b4%a4%e0%b4%af%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1


കരുനാഗപ്പള്ളി: തയ്യല്‍ തൊഴിലാളികള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും സംരക്ഷിച്ചു നല്‍കാന്‍ കഴിയാത്ത തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിടണമെന്നു തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ചുള്ള പരാതി ഉടന്‍ സര്‍ക്കാരിനു നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് തൊടിയൂര്‍ മേഖലാ സമ്മേളനം വെളുത്തമണലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഇതര ക്ഷേമനിധികള്‍ക്കൊപ്പം നല്‍കിക്കൊണ്ടിരുന്ന പതിനയ്യായിരം രൂപ പ്രസവകാല ധനസഹായം ബോര്‍ഡിന്റെ അനാസ്ഥമൂലം ഇപ്പോഴും രണ്ടായിരം രൂപയായി നല്‍കിക്കൊണ്ടിരിക്കുകയാണ്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും കഴിഞ്ഞ ഒരുവര്‍ഷമായി അംഗങ്ങള്‍ക്ക് കാര്‍ഡുപോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അംശാദായ അടവിലുണ്ടായ അശാസ്ത്രീയമായ നടപടികള്‍ മൂലം ലക്ഷക്കണക്കിനു ബുക്കുകളാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്നും യോഗം ആരോപിച്ചു.
യൂനിയന്‍ പ്രസിഡന്റ് എം. സ്മിത അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് കരുണാലയം സുകുമാരന്‍, ജില്ലാ പ്രസിഡന്റ് സബീര്‍ വവ്വാക്കാവ്, ശ്രീവിദ്യ, ശകുന്തള അമ്മവീട്, തൊടിയൂര്‍ സുനില്‍കുമാര്‍, മഴവഞ്ചേരി രാധ, ഷീല കാവുങ്കല്‍, കെ. ശാന്തമ്മ, സംസം ഷാഹിദ, മൈനാഗപ്പള്ളി രാധാമണി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  a minute ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  41 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago