കൃഷി പാഠ്യപദ്ധതിയുടെ ഭാഗമാക്കും: മന്ത്രി സുനില്‍കുമാര്‍
മാറഞ്ചേരി: അടുത്ത അധ്യയന വര്‍ഷം മുതല്‍ കൃഷി പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചതായി കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. പെരുമ്പടപ്പ് കോടത്തൂര്‍ എ.എം.എല്‍.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അധ്യയന വര്‍ഷംമുതല്‍ മലയാള ഭാഷ നിര്‍ബന്ധമാക്കാനുള്ള നിയമം നടപ്പിലാക്കുകയാണ്. അതോടൊപ്പം കൃഷി പാഠ്യപദ്ധതിയായി കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളില്‍ നല്ല വിദ്യാഭ്യാസം നല്കിയാല് മാത്രമേ അണ് എയ്ഡഡ് വിദ്യാലയങ്ങളുടെ ചൂഷണം ചെറുക്കാന്‍ സാധിക്കൂവെന്നും ഇതിനായി ജനകീയ കൂട്ടായ്മകള്‍ രംഗത്തുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ കൂട്ടായ്മയില്‍ നിര്‍മിച്ച കോടത്തൂര്‍ എം.എം.എല്‍.പി സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അധ്യക്ഷനായി.
പി.എസ്.സി ചെയര്മാന് അഡ്വ. എം.കെ സക്കീറിനെ ചടങ്ങില്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."