രണ്ടു ദിവസമായി കാണാതായ കണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ് : രണ്ടു ദിവസമായി കാണാതായ കണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റി കുനിയിലകത്ത് തൈവളപ്പില്‍ അബ്ദുല്‍ ഗഫൂറി (55) നെയാണ് റിയാദ് അതീഖയിലെ കമ്പനി ഓഫീസ് കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഞ്ചുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്ന ഓഫീസുള്ളത്. ഇതേ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് താമസം.
വെള്ളിയാഴ്ച രാവിലെ 10.45ന് ഓഫീസില്‍നിന്ന് പുറത്ത് പോകുന്നത് സമീപത്തെ കാമറദൃശ്യത്തില് വ്യക്തമായിരുന്നു. പിന്നീടാണ് കാണാതായത്. ഇന്നലെ ഉച്ചക്ക് കെട്ടിടത്തിലെ സുരക്ഷ ജീവനക്കാരന് ദുര്‍ഗന്ധം വമിക്കുന്നത് കാരണം നടത്തിയ പരിശോധനയില്‍ കെട്ടിടത്തില്‍ ലിഫ്റ്റിന് ഒഴിച്ചിട്ട ഭാഗത്തെ താഴെ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹം പോലീസെത്തി ശുമേസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഒമ്പത് വര്‍ഷമായി അബ്ദുല്‍ ഗഫൂര്‍ റിയാദിലുണ്ട്. ഭാര്യ: ഷാഹിന. മക്കള്‍: തസ്നീം, സഫ്വാന്. മൃതദേഹത്തിന്റെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധുവായ ശഫീഖിനെ സഹായിക്കാന്‍ കെ.എം.സി.സി ജീവകാരുണ്യ പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."