HOME
DETAILS

പൊലിസ് റാങ്ക് ലിസ്റ്റ് നീട്ടണം ആത്മഹത്യാ ഭീഷണി; കണ്ണൂര്‍ നഗരം രണ്ടു മണിക്കൂര്‍ മുള്‍മുനയില്‍

  
backup
July 10 2020 | 02:07 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b1%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8

 

കണ്ണൂര്‍: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്തിനെ തുടര്‍ന്ന് ഇടക്കാലത്ത് മരവിപ്പിച്ച സിവില്‍ പൊലിസ് ഓഫിസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട നാലുപേര്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ആത്മഹത്യാ ഭീഷണിയും 300ലേറെ ഉദ്യോഗാര്‍ഥികള്‍ കൊവിഡ് മാനദണ്ഡം പാലിക്കാതെ കൂട്ടംകൂടി നിന്നു പ്രതിഷേധ സമരം സംഘടിപ്പിച്ചതും കണ്ണൂര്‍ നഗരത്തെ രണ്ടു മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തി. സംഭവത്തില്‍ 34 പേര്‍ക്കെതിരേ ടൗണ്‍ പൊലിസ് കേസെടുത്തു.
ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നാടകീയ സംഭവങ്ങളുടെ തുടക്കം. പൊലിസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 300നടുത്ത് യുവാക്കള്‍ പ്ലക്കാര്‍ഡുമായി മുദ്രാവാക്യം വിളിച്ചാണു പ്രതിഷേധം ആരംഭിച്ചത്. ഇതിനിടയില്‍ സമരക്കാര്‍ക്കിടയില്‍ നിന്നു നാലുപേര്‍ തൊട്ടുമുന്നിലെ ബഹുനില കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചുവെങ്കിലും അനുനയത്തിന് തയാറായില്ല.
അരമണിക്കൂറിനുള്ളില്‍ തീരുമാനം ഉണ്ടായെങ്കില്‍ മാത്രമേ പിരിഞ്ഞുപോവുകയുള്ളൂവെന്നു സമരക്കാര്‍ പറഞ്ഞു. സമരക്കാരെ നീക്കാന്‍ ബലപ്രയോഗം വേണ്ടിവരുമെന്ന ഘട്ടംവന്നതിനെ തുടര്‍ന്നു കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി. കെട്ടിടത്തിനു മുകളിലുള്ളവരെ താഴെയിറക്കാന്‍ അഗ്നിശമനസേനയും സ്ഥലത്തെത്തി.
ഇതിനിടെ സ്ഥലത്തെത്തി പൊലിസുമായി വാക്കേറ്റത്തിനു ശ്രമിച്ച സുദീപ് ജയിംസ് ഉള്‍പ്പെടെയുള്ള യൂത്തു കോണ്‍ഗ്രസ് നേതാക്കളെ പൊലിസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞെത്തിയ എസ്.പി യതീഷ് ചന്ദ്ര സമരക്കാരുമായി സംസാരിച്ചു.
കൊവിഡ് നിയന്ത്രണം ലംഘിച്ചുള്ള സമരം പാടില്ലെന്നും നിയമലംഘന സമരത്തിന് കേസെടുത്താല്‍ ഒരൊറ്റ റാങ്ക് പട്ടികയിലും ഇടംകിട്ടില്ലെന്നും എസ്.പി സമരക്കാരെ അറിയിച്ചു.
തുടര്‍ന്ന് ആത്മഹത്യാ ഭീഷണി നടത്തി കെട്ടിടത്തിന് മുകളില്‍ നിന്ന് സമരക്കാരും സ്വമേധയാ താഴെയിറങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago