HOME
DETAILS
MAL
പാറ്റൂര്‍ ഭൂമി കേസില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്
backup
April 24 2017 | 11:04 AM
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ ഭൂമി കേസില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇതു പറയുന്നത്.
ആധാരം രജിസ്റ്റര്‍ ചെയ്തതില്‍ ക്രമക്കേട് നടന്നു എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ചില വിശദാശംങ്ങള്‍ അറിയേണ്ടതിനാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്‍കിയതായും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് വിജിലന്‍സ് അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസ് മെയ് 24ന് കോടതി വീണ്ടും വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."