ഓണവിപണിമുന്നില്‍കണ്ട് തമിഴ്‌നാട്ടില്‍ നിന്ന് വ്യാജനൊഴുകുന്നു
കാട്ടാക്കട: മസാലക്കൂട്ടില്‍ കറുവ പട്ടയ്ക്ക് പകരം അപരന്‍ കയറുന്നതായി സംശയം. ഓണവിപണി മുന്നില്‍ക്കണ്ട് വന്‍ തോതില്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്ന കാസിയയാണ് കറുവയ്ക്ക് പകരം കയറിപ്പോകുന്നത്. അതാകട്ടെ മാരക വിഷം കലര്‍ന്നതും. ഇക്കാര്യത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വേണ്ടത്ര ശ്രദ്ധ കാണിക്കാത്തതും വ്യാജന് വിലസാന്‍ സൗകര്യമായി.
കറുവപ്പട്ടക്ക് പകരം ഉപയോഗിക്കുന്ന വിലകുറഞ്ഞതും മാരക വിഷം അടങ്ങിയതുമാണ് കാസിയ. കാസിയ ഉപയോഗം മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് സ്ഥിരീകരിച്ച പഠനഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ എലിവിഷമായി നല്‍കുന്ന കാസിയയാണ് ഇന്ത്യയില്‍ കറുവപ്പട്ടയെന്ന വ്യാജേന വില്‍ക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന കാസിയ ദക്ഷിണ അമേരിക്ക, വടക്കന്‍ അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതാണ് ഇവിടെ എത്തുന്നത്. വന്‍ തോതില്‍ എത്തുന്ന കാസിയ തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രങ്ങളില്‍ എത്തിക്കും. അവിടെ നിന്നും മസാല കൂട്ടുകളില്‍ ചേര്‍ക്കും.
അയല്‍ സംസ്ഥാനത്തു നിന്ന് എത്തുന്ന മസാലകളില്‍ കാസിയ ഉണ്ടെന്നാണ് സൂചന. 7.6 ലക്ഷം കിലോ കാസിയയാണ് ഇത്തവണ വിപണിയില്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് കറുവപട്ട എന്ന പേരില്‍ വിപണിയില്‍ കിട്ടുന്നതും. ഔഷധ സമ്പന്നമായ കറുവ മരം കേരളത്തിലെ വനങ്ങളിലുണ്ട്. എന്നാല്‍ അത് വംശനാശത്തിന്റെ വക്കിലാണ്. ഒര്‍ജിനല്‍ ഏത് എന്നും വ്യാജന്‍ ഏത് എന്ന് കണ്ടെത്താന്‍ പ്രയാസമാണ്.
മിക്കതും മസാല കൂട്ടില്‍ ചേര്‍ത്തിരിക്കുന്നതിനാല്‍ സൂക്ഷമായ പരിശോധയിലെ കണ്ടെത്താനാകൂ. കേരളത്തില്‍ കിട്ടുന്ന പട്ട ഏതാണെന്ന് തിരിച്ചറിയാന്‍ കേരളത്തില്‍ സംവിധാനമില്ല. മൈസൂരിലെ ലാബില്‍ അയച്ചാണ് പരിശോധന നടക്കുന്നത്. എന്നാല്‍ അത് പലപ്പോഴും നടക്കാറുമില്ല. അതിനാല്‍ തന്നെ നടപടിയുമില്ല. കാസിയ സുഗമമായി പോകുന്നു എന്നു മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."