HOME
DETAILS

വീട്ടുജോലിക്കാരികള്‍ക്കും ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കുന്നു; ലക്ഷ്യം വേതന സുരക്ഷ

  
backup
April 24 2017 | 17:04 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

 

റിയാദ്: രാജ്യത്തെ സ്വദേശികളുടെ വീടുകളില്‍ തൊഴിലെടുക്കുന്ന വിദേശ വീട്ടുജോലിക്കാരികള്‍ക്കും ബാങ്ക് അകൗണ്ട് നിര്‍ബന്ധമാക്കുന്നു. ഗാര്‍ഹിക തൊഴിലാളികളുടെയും വേതന സുരക്ഷക്കായാണ് ഇത് നിര്‍ബന്ധമാക്കുന്നത്.

വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനു തൊഴിലുടമകള്‍ നിര്‍ബന്ധിപ്പിക്കുന്ന പദ്ധതിക്കാണ് സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം തുടക്കമിടുന്നത്. വീട്ടുജോലിക്കാരുടെ വിസയില്‍ രാജ്യത്ത് എത്തുന്ന വനിതകള്‍ക്ക് തൊഴില്‍ കരാര്‍ നിഷ്‌കര്‍ഷിക്കുന്ന വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ സുപ്രധാന തീരുമാനം നടപ്പാക്കുന്നത്.

വീട്ടുജോലിക്കാരായ വനിതകള്‍ക്ക് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കുന്നത് വഴി ഇരുകൂട്ടരും തമ്മിലുള്ള കരാര്‍ യഥാവിധി പരിരക്ഷിക്കപ്പെടുന്നുവെന്നും യഥാസമയം വിലയിരുത്തരുന്നതിനും സാധിക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സിക്രട്ടറി ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

സഊദി അറേബ്യ ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യാവകാശ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുക, തൊഴില്‍ സുരക്ഷാ നിലവാരം ഉയര്‍ത്തുക, തൊഴില്‍ സാഹചര്യം നന്നാക്കുക, തുടങ്ങിയവയും പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ പ്രാഥമിക ഘട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ വിദേശ വീട്ടുജോലിക്കാരികളെയും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  19 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  22 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  43 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago