ഗ്രനേഡ്,ലാത്തിച്ചാര്‍ജ്ജ്, ജലപീരങ്കി, കണ്ണീര്‍വാതകം; യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്ക് പരുക്ക് video
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജും നടന്നു. സമരക്കാര്‍ പിരിഞ്ഞു പോവാത്തതിനെ തുടര്‍ന്ന് ഗ്രനേഡും പ്രയോഗിച്ചു.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെ കല്ക്ട്രേറ്റിന് മുന്നില്‍ വച്ച് പൊലിസ് തടഞ്ഞിരുന്നു. എന്നാല്‍ ബാരിക്കേഡ് തള്ളി അകത്ത് കയറാന്‍ ശ്രമിച്ചപ്പോള്‍ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണീര്‍വാതകവും പ്രയോഗിച്ചു. രണ്ട് വട്ടം പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. പ്രവര്‍ത്തകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. സംഘര്‍ഷത്തിനിടെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2020/07/WhatsApp-Video-2020-07-10-at-11.31.31-AM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."