പുളിക്കല്‍ ഏരിയ റിയാദ് ഫാമിലി സംഗമം സംഘടിപ്പിച്ചു
റിയാദ്: പുളിക്കല്‍ ഏരിയ റിയാദ് (പാര്‍ക്ക്) റിയാദ് കൂട്ടായ്മയുടെ ഫാമിലി സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ കലാ സാഹിത്യ, സാംസ്കാരിക, സ്പോര്‍ട്ട്സ് ഇനങ്ങളില്‍ നാട്ടുകാര്‍ പരിപാടികളില്‍ സംബന്ധിച്ചു. സാംസ്കാരിക സമ്മേളനം ഷറഫുദ്ധീന്‍ വി.സിയുടെ അധ്യക്ഷതയില്‍ അലവിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ക്ക് ഫാമിലികള്‍ക്കുള്ള സ്പെഷല്‍ ഗിഫ്റ്റിന്റെ ഉദ്ഘാടനം ജയ്ഹിന്ദ് ടി.വി റിയാദ് ചീഫ് ഉബൈദ് എടവണ്ണ നിര്‍വ്വഹിച്ചു.
മുനീബ് പാഴൂര്‍, ഹുസ്സന്‍ എം.ഡി, ബശീര്‍ സിയാംകണ്ടം, കെ. അബ്ദുസ്സമദ്, റഷീദ്. കെ.പി സംസാരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. സ്ത്രീകളുടെ കലാപരിപാടികള്‍ക്ക് ശാഹിന ഹസ്സന്, നുസൈബ ഷറഫ്, ആയിഷ സമദ്, റാഷിദ നൗഫല്‍ നിയന്ത്രിച്ചു. പാര്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളായ ഹാനി ഷറഫ്, ഹിബ സമദ്, മുസ്തനീര്‍ അലവിക്കുട്ടി എന്നിവരെ ഉപകാരങ്ങള്‍ നല്കി ആദരിച്ചു.
മുബാറക്ക്, നൗഫല്‍, റസാഖ്, മൂസ കോയ, വഹാബ്, സിദ്ധീഖ്, ശഹീര്‍, ഷാജി, ലത്തീഫ് ഏ.കെ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഹസ്സന് എം.ഡി സ്വാഗതവും, മുജീബ് സി.പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."