കൊവിഡ് മഹാമാരിക്കിടെ പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ഥികളോടുള്ള അനീതി: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യം കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരീക്ഷകള്‍ നടത്തുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരീക്ഷകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികളുടെ മുന്‍പ് നടത്തിയ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ പാസാക്കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ധാരാളം വിദ്യാര്‍ഥികള്‍ കഷ്ടത അനുഭവിക്കുന്നുണ്ട്.സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികള്‍ പ്രയാസം നേരിടുകയാണ്. ഐ.ഐ.ടികളും കോളജുകളും പരീക്ഷകള്‍ റദ്ദാക്കി വിദ്യാര്‍ഥികളെ പാസ്സാക്കണം. യു.ജി.സിയും പരീക്ഷകള്‍ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ പാസാക്കണം.രാഹുല്‍ഗാന്ധി പറഞ്ഞു.
https://twitter.com/RahulGandhi/status/1281486711504211968
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."