HOME
DETAILS
MAL
ചെമ്മീന്‍ പീലിങ് തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
backup
July 10 2018 | 18:07 PM
തിരുവനന്തപുരം: മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മീന്‍ പീലിങ് തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. എസ്. ശര്‍മ്മ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എ. സഫറുല്ല അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി പുല്ലുവിള സ്റ്റാന്‍ലി, ഷാജഹാന് വെട്ടുംപുറം, ഭാരവാഹികളായ കലേശന്, കെ.കെ ദിനേശന്, രാജീവ്, രാജുമോന്, എന്‍. സജീവന് സംസാരിച്ചു. പീലിങ് ഷെഡുകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന കൂലികുറവ്, തൊഴില്‍ സുരക്ഷയില്ലായ്മ, ക്ഷേമ ആനുകൂല്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."