HOME
DETAILS
MAL
തമിഴ്നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ്
backup
July 10 2020 | 10:07 AM
ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി സെല്ലൂര്‍ കെ. രാജുവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടില്‍ കൊവിഡ് പിടിപെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സെല്ലൂര്‍ രാജു. സംസ്ഥാന വൈദ്യുതി മന്ത്രി പി. തങ്കമണിയ്ക്ക് രണ്ടുദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി അന്പളകനാണ് വൈറസ് ബാധ സ്ഥിരീകരിച്ച മറ്റൊരു മന്ത്രി. ജൂണ്‍ 18 നാണ് അന്‍പളകന്‍ കൊവിഡ് സ്ഥിരീകരിച്ചത്.
തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് രണ്ട് എം.എല്‍.എമാര്‍ മരിച്ചിരുന്നു. ഡി.എം.കെ.യുടെയും എ.ഐ.എ.ഡി.എം.കെയുടെയും ഓരോ എം.എല്‍.എമാരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."