നവകേരളമിഷന്‍ ശില്‍പശാല നടത്തി
ആറ്റിങ്ങല്‍: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും എം.എല്‍.എയുടെ ആസ്തി വികസനഫണ്ട് ചെലവിട്ടും ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ അവലോകനയോഗവും നവകേരളമിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട പദ്ധതികളുടെ ശില്‍പശാലയും ആറ്റിങ്ങല്‍ ലൈബ്രറി ഹാളില്‍ നടന്നു. ഹരിതകേരളം പദ്ധതി ഉപാധ്യക്ഷ ഡോ. ടി.എന്‍ സീമ ഉദ്ഘാടനം ചെയ്തു . അഡ്വ. ബി.സത്യന്‍ എം.എല്‍.എ അധ്യക്ഷനായി.
ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട ആറ്റിങ്ങല്‍ നഗരസഭ, വക്കം, ചെറുന്നിയൂര്‍, മണമ്പൂര്, ഒറ്റൂര്‍, കരവാരം, നഗരൂര്‍, പഴയകുന്നിന്‍മേല്‍, കിളിമാരൂര്‍, പുളിമാത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ നടപ്പാക്കേണ്ട കര്‍മ പദ്ധതികള്‍ ശില്പ ശാലയില്‍ ചര്‍ച്ചചെയ്ത് ആവിഷ്‌കരിച്ചു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ആര്‍ദ്രം കോ ഓര്‍ഡിനേറ്റര്‍ ഡോ. ദിവ്യയുംഹരിതകേരളം പദ്ധതിയെക്കുറിച്ച് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് പ്രാവര്‍ത്തികമാക്കുന്ന പദ്ധതികളെക്കുറിച്ച് ജില്ലാ പ്രോഗ്രാം ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ പ്രേമാനന്ദനും ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കിളിമാനൂര്‍ ബി.ഡി.ഒ ഫൈസിയുംപൊതു വിദ്യാഭ്യാസ സംരക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് ഡി.ഇ.ഒ ധന്യ.ആര്‍.കുമാറും പ്രബന്ധം അവതരിപ്പിച്ചു. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി പ്രകാശ്, ദീപ, ജയലക്ഷ്മി അമ്മാള്‍, ബി. വിഷ്ണു, എം.രഘു, എന്‍.നവപ്രകാശ് എന്നിവരും വിവിധ വകുപ്പുകളിലെ മേധാവികളും ജനപ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."