അഴിമതി അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന്
കല്‍പ്പറ്റ: പുല്‍പ്പള്ളി സീതാ ലവകുശ ക്ഷേത്രത്തിലെ അഴിമതി അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സമിയുടെ പരാതിയെ തുടര്‍ന്ന് തലശ്ശേരി വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടതായും ഭാരവാഹികള്‍ പറഞ്ഞു.
ട്രസ്റ്റിയും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറും ഒരാള്‍ തന്നെയാണ്. ഏതാനും വര്‍ഷങ്ങളായി വന്‍ അഴിമതിയാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ദേവസ്വം ഭൂമികളിലെ കേസ് ഒത്തുതീര്‍പ്പാക്കുന്നു എന്നതിന്റെ മറവില്‍ നിസാര വിലക്ക് കയ്യേറ്റക്കാരായ ബന്ധുക്കള്‍ക്ക് വില്‍ക്കുകയാണ്. ഈ ഭൂമികള്‍ പത്തിരിട്ടി വിലക്കാണ് മറിച്ചുവിറ്റത്. കുരുമുളക് വില്‍പ്പനയിലും ഇത്തരത്തില്‍ അഴിമതി നടന്നു. ക്ലര്‍ക്ക് തോട്ടം സൂപ്പര്‍വൈസര്‍ നിയമനത്തിലും വഴിവിട്ട പ്രവര്‍ത്തനങ്ങളാണ് നടന്നത്. യോഗ്യയില്ലാത്തവരെയാണ് നിയമിച്ചത്.
ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രിക്ക് പരാതി നല്‍കിയതായും ക്ഷേത്രം ഭാരവാഹികളായ പി.എന്‍ ശിവന്, ടി.ആര് രാജന്, വി.ആര് സതീഷ്, കെ.കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."