സബ്സിഡി നിരക്കിലുളള യൂറിയ വില്പന ; ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി
തിരുവനന്തപുരം: സബ്സിഡി നിരക്കിലുളള യൂറിയ വില്പനയില് ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. യൂറിയയുടെ വിതരണത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തിയാല്‍, ബന്ധപ്പെട്ട വിതരണക്കാരുടെയും വില്പനക്കാരുടെയും രജിസ്ട്രേഷന് ഉടനടി റദ്ദാക്കുകയും, ഫെര്‍ട്ടിലൈസര്‍ കണ്ട്രോള് ഓര്‍ഡര്‍ പ്രകാരമുളള ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൃഷിയിതര ആവശ്യത്തിനായി യൂറിയ ശേഖരിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ ആനുകൂല്യം ഇല്ലാതാക്കി, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി യൂറിയ വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍, വിവരം ഉടനടി കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ എല്ലാവരും തയാറാകണമെന്നും കൃഷിവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."