യാത്രയയപ്പും പ്രാര്‍ഥനാ സംഗമവും ഇന്ന്
മണ്ണഞ്ചേരി:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യാത്രയാകുന്നവര്‍ക്ക് യാത്രയയപ്പും പ്രാര്‍ഥനാ സംഗമവും ഇന്ന് രാവിലെ പത്തിന് മണ്ണഞ്ചേരി അറഫ ഹോട്ടള്‍ കോംപ്ലക്‌സില്‍ നടക്കും.
ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ പടിഞ്ഞാറെ മഹല്ല് ഹത്തീബ് ഐ.ബി ഉസ്മാന്‍ ഫൈസി പ്രാര്‍ഥനയും ജംഇയ്യത്തുല്‍ ഖുത്വബാഅ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹദിയത്തുല്ല തങ്ങള്‍ റശാദി അല്‍ ഐദറൂസി ഉദ്ഘാടനവും നിര്‍വ്വഹിക്കും.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എം.എ അബ്ദുല്‍ റഹിമാന്‍ അല്‍ ഖാസിമി വിഷയാവതരണവും മണ്ണഞ്ചേരി ടൗണ്‍ ജുമഅ മസ്ജിദ് ഖത്തീബ് സി.എം.മുഹമ്മദ് മുസ്‌ലിഹ് ബാഖവി ഹജ്ജ് സന്ദേശവും നടത്തും. ഒ.എം.ഷെരീഫ് ദാരിമി,എ.എം മീരാന്‍ ബാഖവി,മഹ്മൂദ് മുസ്‌ലിയാര്‍, ഉസ്മാന്‍ സഖാഫി,എ. ഇബ്രാഹീം കുട്ടി മൗലവി, പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍,നിസാമുദ്ദീന്‍ ഫൈസി,ടി.എച്ച് ജഅ്ഫര്‍ മൗലവി,സി.എ സക്കീര്‍ ഹുസൈന്‍ അല്‍ അസ്ഹരി,എം.നിസാമുദ്ദീന്‍ അന്‍വരി,സുലൈമാന്‍ അല്‍ ഖാസിമി,ലുഖ്മാനുല്‍ ഹക്കീം ബാഖവി,അര്‍ഷദ് അലി അഹ്‌സനി, കുന്നപ്പള്ളി മജീദ്,നിസാര്‍ പറമ്പന്‍, എം.മുജീബ് റഹ്മാന്‍,ഹാജി പി.എ.അബൂബക്കര്‍ എസ്.എം.ജെ,എം.എ.അബൂബക്കര്‍ കുഞ്ഞാശാന്‍, പി.യു.ഷറഫ്കുട്ടി,പി.എ.മൈതീന്‍കുഞ്ഞ് മേത്തര്‍, മുഹമ്മദ് കുഞ്ഞ് നൈ,എസ്.മുഹമ്മദ് സാലിഹ്, റ്റി.എ.അഷറഫ് കുഞാശാന്‍,എസ്.മുഹമ്മദ് ബഷീര്‍,ഷഫീക്ക് മണ്ണഞ്ചേരി,ഇ.എ.അനീസ് റഹ്മാന്‍ എന്നിവര്‍ സംബന്ധിക്കും.സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി യു.മുഹമ്മദ് ഹനീഫ ബാഖവി സ്വാഗതവും,ജില്ലാ സെക്രട്ടറി പി.എം.മൂസല്‍ ഫൈസി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."