നാലുമാസമായി അധ്യാപകര്‍ക്ക് ശമ്പളമില്ല
സുല്‍ത്താന്‍ ബത്തേരി: ഭരണകൂടങ്ങള്‍ മാറിമാറി വന്നിട്ടും ഏകാധ്യാപക വിദ്യാലയങ്ങളോടുള്ള സര്‍ക്കാര്‍ അവഗണന തുടരുന്നു. വനാന്തര-വനാതിര്‍ത്തി ഗ്രാമങ്ങളിലെ ഭൂരിപക്ഷം ഗോത്രവര്‍ഗവിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന സ്‌കൂളുകളാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുന്നത്.
നാലുമാസമായി ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. വയനാട് ജില്ലയിലെ 39 സ്‌കൂളുകളിലെ അധ്യാപകരാണ് നാലുമാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ താല്‍ക്കാലിക അധ്യാപകര്‍ക്ക് പ്രതിദിനം 1300 രൂപയാക്കി കഴിഞ്ഞ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. എന്നാല്‍ കാടും മലയും താണ്ടി വനത്തിനകത്തെ സ്‌കൂളിലെത്തി അധ്യാപനം നടത്തുന്ന അധ്യാപര്‍ക്ക് ലഭിക്കുന്നത് മാസത്തില്‍ തുച്ഛമായ 5000 രൂപ മാത്രമാണ്.
രണ്ട് പതിറ്റാണ്ട് മുന്‍പ് വനാതിര്‍ത്തികളിലെയും വനാന്തരഗ്രാമങ്ങളിലെയും ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ അടക്കമുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ വയനാട്ടില്‍ ഏകാധ്യാപക സ്‌കൂളുകള്‍ ആരംഭിച്ചത്. ഇത്തരം കേന്ദ്രങ്ങളിലെ അധ്യാപകര്‍ക്കാണ് ഇപ്പോള്‍ നല്‍കുന്ന തുശ്ചമായ ശമ്പളം പോലും കൃത്യമായി വിതരണം ചെയ്യാത്തത്. കഴിഞ്ഞ 20 വര്‍ഷമായി ഇത്തരം സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് മാസശമ്പളമായി നല്‍കുന്നത് 5000 രൂപ മാത്രമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഒന്നു മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു ക്ലാസ് മുറിയില്‍ തുടര്‍ച്ചയായി ക്ലാസെടുക്കുന്ന അധ്യാപകരോടാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ അവഗണന. 17 പുസ്തകങ്ങളാണ് ഒരു അധ്യാപകന്‍ പഠിപ്പിക്കേണ്ടത്. ഇവരെ സ്ഥരിപെടുത്തണമെന്ന ആവശ്യവും ഇതുവരെ സര്‍ക്കാരുകള്‍ ചെവികൊണ്ടിട്ടില്ല.
വയനാട്ടില്‍ 39 സ്‌കൂളുകളിലായി 600-ാളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതില്‍ 90 ശതമാനവും ഗോത്ര വര്‍ഗകുട്ടികളാണ്. കിലോമീറ്ററുകള്‍ നടന്നാണ് പല അധ്യപകരും ദിനവും സ്‌കൂളിലെത്തുന്നത്. പല സകൂളുകളും വനങ്ങള്‍ക്കുള്ളിലായതിനാല്‍ വന്യമൃഗളെയും ഭയക്കണം. പ്രതിസന്ധികളേറെയുണ്ടായിട്ടും തങ്ങളുടെ ചുമതല നിറവേറ്റുന്ന അധ്യാപകരെ അവഗണിക്കുന്നതില്‍ കടുത്ത പ്രതിഷേധമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."