HOME
DETAILS

കരിപ്പൂരില്‍ ഒന്നര കോടിയുടെ സ്വര്‍ണവേട്ട

  
backup
July 11 2020 | 02:07 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b0-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf

 


കൊണ്ടോട്ടി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് വിവാദം കത്തിനില്‍ക്കെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി. റാസല്‍ഖൈമയില്‍ നിന്ന് സ്‌പെയ്‌സ് ജെറ്റ് വിമാനത്തിലെത്തിയ മലപ്പുറം തേഞ്ഞിപ്പലത്തെ ടി.പി ജിഷാര്‍, കോഴിക്കോട് കോടഞ്ചേരിയിലെ പി.എം അബ്ദുള്‍ ജലീല്‍, ദോഹയില്‍ നിന്ന് ഖത്തര്‍ വഴി ഇന്‍ഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവളളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരില്‍ നിന്നാണ് 3.3 കിലോഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടിയത്. മൂവരും ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് എത്തിയത്.
ജീന്‍സിന്റെ പ്രത്യേക പോക്കറ്റിലാണ് 500 ഗ്രാം സ്വര്‍ണമിശ്രിതം ജിഷാര്‍ ഒളിപ്പിച്ചിരുന്നത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 2.045 കിലോ സ്വര്‍ണമിശ്രിതമാണ് അബ്ദുള്‍ ജലീലില്‍ നിന്ന് കണ്ടെടുത്തത്. റിയാസിന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 800 ഗ്രാം സ്വര്‍ണവും കസ്റ്റംസ് കണ്ടെടുത്തു. മൂവരെക്കുറിച്ചും വ്യക്തമായ സൂചനകള്‍ ലഭിച്ചതിനാലാണ് സ്വര്‍ണം കണ്ടെടുക്കാനായത്. സ്വര്‍ണം പൊടിച്ച് ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവര്‍ എത്തിച്ചത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ.എന്‍.എസ് രാജിയുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ഗോകുല്‍ ദാസ്, സി.സി ഹാന്‍സന്‍, എം.പ്രകാശ്, ഗണിപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ കെ.മുരളീധരന്‍, രോഹിത് ഗാത്രി, ഷില്‍പ ഗോയല്‍ തുടങ്ങിയ സംഘമാണ് കളളക്കടത്ത് പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago