എം.എം മണിയുടെ കോലം കത്തിച്ചു
കോട്ടയം: മന്ത്രി എം.എം മണിയെ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് സമരം നടത്തി. പ്രതീകാത്മകമായി മന്ത്രി മണിയുടെ കോലത്തില്‍ ചാണക വെള്ളം തളിച്ച് ചൂലിനടിക്കുകയും കോലം കത്തിക്കുകയും ചെയ്തു.
ഗാന്ധിസ്ക്വയയറിലായിരുന്നു പരിപാടി. ഇതോടനുബന്ധിച്ചു ചേര്‍ന്ന യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്തു. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ വിവാദം ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് മന്ത്രി എം.എം മണി സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തി ജനശ്രദ്ധ മാറ്റി വിട്ടതെന്ന് ഹരി ആരോപിച്ചു.
മണിയെ പുറത്താക്കുന്നതു വരെ മഹിളാ മോര്‍ച്ച സമരം തുടരുമെന്നും ഹരി പറഞ്ഞു. മഹിളമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമ വിജയന് അധ്യക്ഷത വഹിച്ചു. രവീന്ദ്രന്, ബിന്ദുമോഹന്‍, റീബവര്‍ക്കി, സിന്ധുഅജിത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."