'ഹരിത തെരഞ്ഞെടുപ്പ്'കാംപയിനിന് പിന്തുണ നല്‍കി വിദ്യാര്‍ഥികള്‍
കോട്ടയം: പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പും നൂറു ശതമാനം പോളിങും കോട്ടയം ജില്ലയില്‍ യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് പിന്തുണയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍. വോട്ടര്‍ ബോധവല്‍കരണ പരിപാടിയായ സ്വീപും ശുചിത്വമിഷനും നാഷണല്‍ സര്‍വിസ് സ്‌കീമും സംയുക്തമായി കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറങ് കോളജില്‍ സംഘടിപ്പിച്ച പരിപാടി സബ് കലക്ടര്‍ ഈഷ പ്രിയ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന മാരത്തണും ഭവനസന്ദര്‍ശനവും വിദ്യാര്‍ഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സ്വീപ് നോഡല്‍ ഓഫിര്‍ ഡോ. അശോക് അലക്‌സ് ലൂക്ക് മുഖ്യപ്രഭാഷണം നടത്തി. ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിര്‍ നോബിള്‍ സേവ്യര്‍ ജോസ് ഹരിത തെഞ്ഞടുപ്പിനെക്കുറിച്ച് വിശദമാക്കി. ഭിന്നശേഷി വോട്ടര്‍മാരുടെ യൂത്ത് ഐക്കണ്‍ അനീസ് മോഹന്‍, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ടി.എ ധുസൂദനന്‍ നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എച്ച് ക്കീര്‍ സംസാരിച്ചു. നാഷണല്‍ സര്‍വിസ് സ്‌കീം വോളണ്ടിയര്‍ സെക്രട്ടറി റിയ ബി. ഏബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കോളജില്‍ ഹരിത പോളിങ് ബൂത്ത് സജ്ജീകരിച്ചിരുന്നു. ഇതോടനുബന്ധിച്ച് സ്ഥാപിച്ച വലിയ കാന്‍വാസില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തി. നാഷണല്‍ സര്‍വിസ് സ്‌കീമിന്റെ നേതൃത്വത്തില്‍ കോളജില്‍നിന്ന് ആരംഭിച്ച മാരത്തണ്‍ കൂവപ്പള്ളിയില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."