HOME
DETAILS

കത്തോലിക്ക കോണ്‍ഗ്രസ് ശതാബ്ദി സമ്മേളനം കോട്ടയത്ത്

  
backup
April 24, 2017 | 7:14 PM

%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%a4


കോട്ടയം: കത്തോലിക്ക കോണ്‍ഗ്രസ് ശതാബ്ദി നിറവില്‍. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ദേശിയ ഉദ്ഘാടനം  28 ന് കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും  വിശുദ്ധരായ മാര്‍ തോമ്മാശ്ലീഹാ, അല്‍ഫോന്‍സാമ്മാ,ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍, ദൈവദാസന്‍മാരായ മാര്‍ മാത്യു മാക്കില്‍, പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍, വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ തുടങ്ങിയവരുടെ ഛായാ ചിത്രങ്ങള്‍ രാവിലെ 11 ന് സമ്മേളന സ്ഥലത്ത് എത്തിച്ചേരും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വീകരണം നല്‍കും.
ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാല്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്,ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കാരുവേലി, സംസ്ഥാന നേതാക്കളായ അഡ്വ. ടോണി ജോസഫ്, സാജു അലക്‌സ്, ഡേവിഡ് പുത്തൂര്‍, സൈബി അക്കര, ബേബി പെരുമാലി, ഡേവിഡ് തുളുവത്ത്, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍,ടോമി ഇളന്തോട്ടം, ജാന്‍സെന്‍ ജോസഫ്, പുതുപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേരും.
ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന സമ്മേളനം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും.കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പ്രസിഡന്റ് വി.വി അഗസ്റ്റിന്‍, ഡയറക്ടര്‍ ജിയോ കടവി, കേന്ദ്ര ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറന്നിലം, വൈസ് പ്രസിഡന്റ് അഡ്വ. സ്റ്റീഫന്‍ ജോര്‍ജ്ജ്, സൈബി അക്കര, ടോമി ഇളംന്തോട്ടം ,ജോസ്‌കുട്ടി മാടപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി കുമളിയില്‍ പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക് 

Kerala
  •  18 days ago
No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  18 days ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  18 days ago
No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  18 days ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  18 days ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  18 days ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  18 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  18 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  18 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  19 days ago