വ്യോമസേനാ റിക്രൂട്ട്‌മെന്റ് റാലിക്കെത്തിയ ഉദ്യോഗാര്‍ഥികള്‍ വലഞ്ഞു
കാക്കനാട്: വ്യോമസേനാ റിക്രൂട്ട്‌മെന്റ് റാലിക്ക് കണ്ണൂരില്‍ നിന്നെത്തിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ വലച്ചു. റിക്രൂട്ട്‌മെന്റ് വിജ്ഞാപിത്തിലെ അവ്യക്തതയാണ് ഉദ്യോഗാര്‍ഥികളെ ചുറ്റിച്ചതെന്നാണ് ആരോപണം. ഉദ്യോഗാര്‍ഥികളുടെ പ്രായം സംബന്ധിച്ച് ഉള്‍പ്പെടെ തെറ്റായ വിവരം പ്രമുഖ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതാണ് അശയകുഴപ്പം സൃഷ്ടിച്ചതെന്ന് കൊച്ചി എയര്‍മെന്‍ സെലക്ഷന്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ അയ്യായിരത്തോളം ഉദ്യോഗാര്‍ഥികളാണ് തിങ്കളാഴ്ച രാവിലെ ഏഴിന് കാക്കനാട് വായുസേന റോഡിലെ എയര്‍മെന്‍ സെലക്ഷന്‍ സെന്ററില്‍ എത്തിയത്. തലേ ദിവസം മുതല്‍ നഗരത്തില്‍ എത്തിയ ഉദ്യോഗര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളും എത്തിയിരുന്നു. എന്നാല്‍ വിജ്ഞാപത്തിലെ അവ്യക്ത മൂലം ഭൂരപക്ഷം പേര്‍ക്കും റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ കഴിയെതെ മടങ്ങേണ്ടി വന്നു. രാവിലെ 7 മുതല്‍ പകല്‍ ഒന്നുവരെയായിരുന്നു പ്രീരജിസ്‌ട്രേഷനും റിക്രൂട്ട്‌മെന്റ് റാലിയും വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നത്.
വിജ്ഞാപന പ്രകാരം '97 ജൂലൈ 7നും 2000 ഡിസംബര്‍ 20നും ഇടയില്‍ ജനിച്ചവരും 21 വയസ്സാണ് പ്രയാപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ 17 നും 21 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണമെന്ന് തെറ്റായ വിവരം നല്‍കിയതാണ് ഉദ്യോഗാര്‍ഥികളെ ആശയ കുഴപ്പത്തിലാക്കി. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ അത് സൂക്ഷിച്ചിരിക്കുന്ന കോളജിന്റെയോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ മേലധികാരിയില്‍ നിന്ന് അക്കാര്യം രേഖപ്പെടുത്തിയിട്ടുള്ള സാക്ഷ്യപത്രം ഹാജരാക്കന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല. ഉയരം സംബന്ധിച്ചും ഉദ്യോഗാര്‍ഥികളില്‍ ആശയകുഴപ്പമുണ്ടാക്കി. കണ്ണൂര്‍ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഇന്നലെ റിക്രൂട്ട്‌മെന്റ് റാലി നടത്തിയത്. ചൊവ്വാഴ്ച മലപ്പുറം കാസര്‍കോഡ് ജില്ലക്കാര്‍ക്കും ബുധനാഴ്ച കോഴിക്കോട്, മാഹി ജില്ലാക്കാര്‍ക്കുമാണ് റിക്രൂട്ട്‌മെന്റ് റാലി നിശ്ചയിച്ചിരിക്കുന്നത്.
ഓട്ടോ ടെക്‌നീഷ്യന്‍, ഗ്രൌണ്ട് ട്രെയിനിങ് ഇന്‍സ്‌ട്രെക്ടര്‍, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൊലീസ് എന്നിവയ്ക്കായുള്ള റിക്രൂട്ട്‌മെന്റ് റാലിയില്‍ മെയ് 25ന് എഴുത്തു പരീക്ഷയും അഡാപ്റ്റബിലിറ്റി ടെസ്റ്റ് ഒന്നും 26ന് കായികക്ഷമതാ ടെസ്റ്റും അഡാപ്റ്റബിലിറ്റി ടെസ്റ്റ് രണ്ടും നടത്തുമെന്നാണ് എയര്‍മെന്‍ സെലക്ഷന്‍ നിശ്ചയിച്ചിരിക്കുന്നത്. മെഡിക്കല്‍ അസിസ്റ്റന്റിനുള്ള എഴുത്തു പരീക്ഷയും അഡാപ്റ്റബിലിറ്റി ടെസ്റ്റ് ഒന്നും 28നും അഡാപ്റ്റബിലിറ്റി ടെസ്റ്റ് രണ്ട് 29നുമാണ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."