HOME
DETAILS

ഷര്‍ജീല്‍ ഇമാമിന് സ്വാഭാവിക ജാമ്യം തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

  
backup
July 11 2020 | 02:07 AM

%e0%b4%b7%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%ae%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%ad%e0%b4%be
 
 
പൊലിസിന് അന്വേഷണ സമയം നീട്ടി നല്‍കിയത് അംഗീകരിച്ചു
ന്യൂഡല്‍ഹി: ഷഹീന്‍ ബാഗ് സമരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന് സ്വാഭാവിക ജാമ്യം തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. ഷര്‍ജീലിനെതിരായ കേസില്‍ അന്വേഷണം നടത്തുന്നതിന് പൊലിസിന് മൂന്നു മാസം കൂടി സമയം അനുവദിച്ച വിചാരണാ കോടതി വിധിക്കെതിരായ ഷര്‍ജീലിന്റെ ഹരജി തള്ളിയാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജ. വി. കാമേശ്വര റാവുവിന്റെ നടപടി.  പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കുറ്റം ചുമത്തി ജനുവരി 28നാണ് ഡല്‍ഹി പൊലിസ് ഷര്‍ജീലിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു.എ.പി.എ ചുമത്തുകയും ചെയ്തു. 
അറസ്റ്റിലായി 88 ദിവസം പൂര്‍ത്തിയായ ഉടനെയാണ് പെലിസിന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതി മൂന്ന് മാസം കൂടി സമയം അനുവദിച്ചത്. ഇതോടെ 90 ദിവസം പൂര്‍ത്തിയായാല്‍ സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതായി. തനിക്ക് നോട്ടീസ് പോലും നല്‍കാതെയാണ് വിചാരണാകോടതി സമയം നീട്ടി നല്‍കിയതെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഷര്‍ജീല്‍ ഹൈക്കോടതിയെ സമീപിച്ചത്. കൂടുതല്‍ സമയം നീട്ടിനല്‍കേണ്ട സാഹചര്യമില്ലെന്നും ഹരജിയില്‍ വാദിച്ചു. ഷര്‍ജീലിന്റെ പ്രസംഗം വിശാലമായ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു പൊലിസ് വാദം. ഡല്‍ഹിയില്‍ കലാപമുണ്ടാക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഷര്‍ജീല്‍ ഇമാമെന്നും പൊലിസ് ആരോപിക്കുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  a minute ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  34 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago