പഞ്ചായത്ത് മെമ്പറെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്ത് മെമ്പറെ ആക്രമിച്ച കേസിലെ പ്രതിയെ പെരുമ്പാവൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ചെരയ്ക്കക്കുടി വീട്ടില്‍ ഇബ്രാഹിം മകന്‍ 30 വയസ്സുള്ള ഷെഫിനെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 18ന് രാത്രി സുഹൃത്തൂക്കളും ഒന്നിച്ച് പെരുമ്പാവൂര്‍ എം.സി റോഡരികിലുള്ള റോയല്‍ ഫുഡ്‌കോര്‍ട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ വന്ന രായമംഗലം പഞ്ചായത്ത് മെമ്പറായ വായിക്കര കരയില്‍ പുതുശ്ശേരി വീട്ടില്‍ ബെയ്‌സ് പോളിനെ ആക്രമിച്ച കേസ്സിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബെയ്‌സ് പോള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വെങ്ങോലയിലെ കമ്പനിപ്പടി ഭാഗത്ത് വച്ച് പ്രതിയുടെ സ്‌കൂട്ടറിനോട് ചേര്‍ന്ന് അതി വേഗതയില്‍ ഓടിച്ച് പോയത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് പ്രതി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ധനത്തില്‍ മെമ്പറായ ബെയ്‌സ് പോളിന്റെ മൂന്ന് വാരിയെല്ലിന് പൊട്ടല്‍ സംഭവിച്ച് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശൂപത്രിയില്‍ ചികിത്സയിലായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കുറിച്ച് പൊലിസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കുറിച്ച് അന്വേഷിച്ച് വരികയാണന്നും ഉടന്‍ പിടിയിലാകുമെന്നും പൊലിസ് പറഞ്ഞു. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."