HOME
DETAILS

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

  
Web Desk
November 01 2024 | 06:11 AM

Former MP Sebastian Paul Alleges Bribery Offer from Pranab Mukherjee During UPA Trust Vote

തൃശൂര്‍: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്കെതിരെ ഗുരുതര കോഴ ആരോപണവുമായി ഇടതു സ്വതന്ത്ര എംപിയായിരുന്ന സെബാസ്റ്റ്യന്‍ പോള്‍. ഇടതു പക്ഷം ഒന്നാം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച സമയത്ത് വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് 25 കോടി രൂപ വാഗ്ദാനം ചെതെന്നാണ് ആരോപണം. പ്രണബ് മുഖര്‍ജിയുടേയും വയലാര്‍ രവിയുടേയും ദൂതന്‍മാരാണ് വാഗ്ദനവുമായി തന്നെ സമീപിച്ചതെന്നും സെബാസ്റ്റ്യന്‍ പോള്‍ വാരികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 

അമേരിക്കയുമായി ആണവ കരാര്‍ ഒപ്പിട്ടതായിരുന്നു യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിക്കാന്‍ കാരണം. വിശ്വാസവോട്ട് തേടണമെന്ന് അന്ന് രാഷ്ട്രപതി നിര്‍ദേശിച്ചു. എന്നാല്‍, വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാന്‍ ആവശ്യമായ എം.പിമാര്‍ ഇല്ലായിരുന്നു. അതിന് കുറേ എം.പിമാരെ ചാക്കിട്ടുപിടിക്കേണ്ടി വന്നു. പ്രണബ് മുഖര്‍ജിയായിരുന്നു ആ ഓപറേഷന്റെ തലവന്‍. അതില്‍ വയലാര്‍ രവിയും അഹ്മദ് പട്ടേലുമെല്ലാം ഉണ്ടായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.

''രണ്ടുപേര്‍ എന്റെ വീട്ടില്‍ വന്ന് വിശ്വാസ വോട്ടെടുപ്പിനെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്തുണ പിന്‍വലിച്ച സിപിഎമ്മിനും പ്രകാശ് കാരാട്ടിനുമുള്ള രാഷ്ട്രീയ മറുപടിയായിരിക്കും സ്വതന്ത്ര എംപിയായ എന്റെ വോട്ട് എന്ന കണക്കുകൂട്ടലിലായിരുന്നു. അന്ന് ഒളികാമറ ഓപറേഷനുകള്‍ ധാരാളമായി നടക്കുന്ന സമയം ആയതിനാല്‍ ആ സംശയമായിരുന്നു എനിക്ക്. കോഴ വാഗ്ദാനത്തിനു വഴങ്ങുകയും ചെയ്തിരുന്നില്ല.

പക്ഷേ, അടുത്ത ദിവസം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വച്ച് അന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കൂടിയായ വയലാര്‍ രവി അബദ്ധം പറ്റിയതാണെന്ന് സമ്മതിച്ചു. സ്വതന്ത്രനെന്നു കണ്ടപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തതാണ്. ഇനി ആരും സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.''

അന്നതു വലിയ വിഷയമാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പുതിയ രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണു വെളിപ്പെടുത്തണമെന്നു തോന്നിയത്. സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് വേറെയും എം.പിമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തിരുന്നു. ചിലരോട് വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ ആരോപിക്കുന്നു. 

'അവസരം ഒരിക്കലേ വരൂ. പ്രണബിന്റെ ചൂണ്ടയില്‍ കൊത്തുകയോ വലയില്‍ വീഴുകയോ ചെയ്തവര്‍ക്ക് ഒന്നും സംഭവിച്ചില്ല. കൂറു മാറുന്നതിനു മാത്രമല്ല, വോട്ടെടുപ്പില്‍നിന്നു വിട്ടു നില്‍ക്കുന്നതിനും പ്രതിഫലമുണ്ടായിരുന്നു. ലക്ഷദ്വീപില്‍നിന്നുള്ള ജെഡിയു എംപി കൊച്ചിയില്‍ എത്തിയപ്പോള്‍ രോഗബാധിതനായി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പി.പി കോയയെ പോലെ പത്തു പേരാണ് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത്' ലേഖനത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ എല്‍.ഡി.എഫ് ഉദ്ദേശിക്കുന്നില്ലെന്ന് അറിഞ്ഞിരുന്നെങ്കില്‍ തനിക്കു പ്രയോജനകരമായ തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നെന്നും ഇടതു സഹയാത്രികനായി തുടരുന്ന സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. ഒരിക്കല്‍ മാത്രം ദൈവം അയയ്ക്കുന്ന സൗഭാഗ്യത്തെ പ്രയോജനപ്പെടുത്താതിരുന്നതിലുള്ള ഖേദം തനിക്ക് ചിലപ്പോള്‍ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ തുറന്നെഴുതുന്നു.

Former independent MP Sebastian Paul has made a serious allegation against former Indian President and senior Congress leader Pranab Mukherjee, claiming he was offered ₹25 crore to support the UPA government in a critical 2008 trust vote.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  2 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  2 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  2 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  2 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  2 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  2 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  2 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  2 days ago