അജ്ഞാത വാഹനമിടിച്ച് പാലത്തിന്റെ കൈവരി തകര്‍ന്നു
മൂവാറ്റുപുഴ: അജ്ഞാത വാഹനമിടിച്ച് ചാലിക്കടവ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. ചാലിക്കടവ് റോഡ് ആരംഭിക്കുന്ന ഭാഗത്തെ പാലത്തിന്റെ കൈവരിയാണ് പതിനഞ്ചടിയോളം നീളത്തില്‍ തകര്‍ന്നു വീണത്.
തിങ്കളാഴ്ച പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് കൈവരി തകര്‍ന്നത് കണ്ടത്. വാഹനം പുഴയില്‍ പതിച്ചുവെന്ന സംശയത്താല്‍ ആളുകള്‍ പുഴയിലും പരിശോധന നടത്തി. നിയന്ത്രണം വിട്ടെത്തിയ വലിയ വാഹനങ്ങളിലേതെങ്കിലുമണ് കൈവരിയിടിച്ചു തകര്‍ത്തത് എന്നാണ് സൂചന.
തുടര്‍ന്ന് പാലത്തിന്റെ ഫുട്പാത്തിലൂടെ നടക്കുന്നവര്‍ പുഴയില്‍ വീഴാതിരിക്കാന്‍ മൂവാറ്റുപുഴ മേഖല പൗരസമിതി പ്രവര്‍ത്തകര്‍ കയര്‍ കെട്ടി ഈ ഭാഗം താല്‍ക്കാലികമായി സുരക്ഷിതമാക്കി. പൊതുമരാമത്ത് വകുപ്പിന്റെ പരാതിയെ തുടര്‍ന്ന് മൂവാറ്റുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.സമീപത്തെ സ്ഥാപനങ്ങളിലെ സി.ടി. റ്റി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
ഏതു വാഹനമാണ് കൈവരി തകര്‍ത്തതെന്ന് പരിശോധനയില്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. പന്ത്രണ്ട് വര്‍ഷം മുമ്പാണ് കാവുംങ്കര കിഴക്കേക്കര പ്രദേശങ്ങളെ ബന്ധിപ്പിച്ച് കോതമംഗലം പുഴക്ക് കുറുകെ ചാലിക്കടവ് പാലം നിര്‍മിച്ചത്.ആദ്യമായാണ് ഇവിടെഅപകടമുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."