അറ്റകുറ്റ പണിക്കായി റെയില്‍വേ ഗേറ്റ് അടക്കുന്നു മൂന്ന് ദിവസം ഗതാഗത നിയന്ത്രണം
മട്ടാഞ്ചേരി:വാര്‍ഷിക അറ്റകുറ്റ പണികള്‍ക്കായി വാത്തുരുത്തി റെയില്‍വേ ഗേറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടുന്നു.ഹാര്‍ബര്‍ ടെര്‍മിനലില്‍ യാത്ര വണ്ടികള്‍ സര്‍വ്വീസ് തുടങ്ങുന്നതിന്റെ ഭാഗമായി കൂടിയാണ് റെയില്‍വേ ഗേറ്റ് അറ്റകുറ്റ പണികള്‍ക്കായി അടക്കുന്നത്.ഇന്ന് രാവിലെ എട്ട് മുതല്‍ 27 വൈകിട്ട് ആറ് വരെയാണ് ഗേറ്റ് അടക്കുന്നത്.ഇതോടെ പശ്ചിമകൊച്ചിയില്‍ നിന്നുള്ള യാത്രക്കാര്‍ വലയും.ഗേറ്റ് അടക്കുന്നതിന്റെ ഭാഗമായി ട്രാഫിക് പൊലീസ് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഇന്ന് മുതല്‍ പശ്ചിമകൊച്ചിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങള്‍ സിഫ്റ്റ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ഐലന്റ് ഹാര്‍ബര്‍ പൊലീസ് സ്റ്റേഷന് വഴി വേണം എറണാകുളത്തേക്ക് പോകാന്‍.വര്‍ഷങ്ങളായി വാത്തുരുത്തിയിലെ റെയില്‍വേ ഗേറ്റ് അറ്റകുറ്റ പണികള്‍ നടത്തിയിട്ട്.ഇപ്പോള്‍ ചരക്ക് തീവണ്ടികള്‍ മാത്രമാണ് ഇതിലൂടെ പോകുന്നത്.പലപ്പോഴും ഗെയിറ്റ് ലോക്ക് വീഴുന്നത് മൂലം തുറക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരുന്നു.ഇത് മണിക്കൂര്‍ നീണ്ട ഗതാഗത പ്രശ്നങ്ങള്‍ക്കും ഇടയാക്കിയിരുന്നു.ഗേറ്റ് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."