HOME
DETAILS

പ്ലൈവുഡ് കമ്പനിക്കെതിരേ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

  
backup
April 24 2017 | 19:04 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88%e0%b4%b5%e0%b5%81%e0%b4%a1%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87



പെരുമ്പാവൂര്‍: വായ്ക്കരയിലെ പ്ലൈവുഡ് കമ്പനി പൊളിച്ചുനീക്കുവാനുള്ള ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാര്‍ രംഗത്ത്. വായ്ക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ  പ്ലൈവുഡ് കമ്പനി നടത്തിയിട്ടുള്ള നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നുള്ള പഞ്ചായത്ത് ഉത്തരവ് നടപ്പിലാക്കാതെയും ചട്ടങ്ങള്‍ പാലിക്കാതെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുള്ള അധികൃതരുടെ നീക്കത്തിനെതിരേയുമാണ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്ത് വന്നിട്ടുള്ളത്.
നഗരാസൂത്രണ വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുനീക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് നല്‍കിയത്. കമ്പനി കെട്ടിടത്തിന്റെ മുന്‍വശത്തും പിന്‍വശത്തും ഏഴര മീറ്റര്‍ വീതവും രണ്ട് വശങ്ങളിലും മൂന്ന് മീറ്റര്‍ വീതവും തുറസ്സായ സ്ഥലം ഒഴിച്ചിടണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് നഗരാസൂത്രണ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നതായി ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു. കമ്പനിയിലേക്കുള്ള ആശാരിമോളം റോഡിന് ചട്ടപ്രകാരമുള്ള ഏഴ് മീറ്റര്‍ വീതിയില്‍ ഗതാഗത സൗകര്യമില്ലെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ കമ്പനിയോട് ചേര്‍ന്ന് അനധികൃതമായി താമസിക്കുന്നതും സ്ഥലപരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.
    കമ്പനിയില്‍ നിന്നുളള രാസമാലിന്യങ്ങള്‍ കെട്ടിടത്തിന് സമീപത്തുള്ള തോട്ടിലേക്ക് പുറന്തള്ളുന്നതായും കമ്പനിയിലേയും ലേബര്‍ ക്യാംപിലേയും മാലിന്യങ്ങള്‍ പരിസരപ്രദേശങ്ങളിലേക്ക് തുറന്ന് വിടുന്നതായും നാട്ടുകാര്‍ പഞ്ചായത്തിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കുടിവെള്ള പമ്പ് ചെയ്യുന്നതിന് നാട്ടുകാര്‍ പാടത്ത് നിര്‍മിച്ച കുളത്തോട് സമീപത്തായി മറ്റൊരു കുളം നിര്‍മ്മിച്ച് വെള്ളം ഊറ്റുന്നതിന് വേനലില്‍ ശക്തമായ കുടിവെള്ള ക്ഷാമം നേരിടാന്‍ ഇടയാക്കുമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും പ്രവര്‍ത്തനം നിരോധിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണ യോഗത്തില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  a month ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago