വനത്തിലെ അശാസ്ത്രീയ മാര്‍ഗങ്ങളെപ്പറ്റി വിദഗ്ധ പഠനം നടത്താതെ വനംവകുപ്പ്
വാളയാര്‍: ജില്ലയില്‍ കാലങ്ങളായി വന്യമൃഗശല്യം തുടര്‍ക്കഥയാവുമ്പോഴും വനത്തിനകത്തെ ശാസ്ത്രീയ പഠനങ്ങളെപ്പറ്റിയും അശാസ്ത്രീയ മാര്‍ഗങ്ങളെപ്പറ്റിയും വനംവകുപ്പ് ബോധനവന്മാരല്ലെന്ന് ആരോപണങ്ങളുയരുന്നു. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങുന്നതിനു പ്രധാന കാരണം വനത്തിനകത്തെ മനുഷ്യന്റെ കടന്നുകയറ്റം തന്നെയാണ്. ചെറുതും വലുതുമായ മൃഗങ്ങളെ വേട്ടയാടുന്നതിനായി വനത്തിനകത്തു വേട്ടക്കാരുടെ സാന്നിദ്ധ്യവും വേട്ടയാടുന്ന മൃഗങ്ങളെ വനത്തിനകത്ത് തന്നെ കൊന്നു തിന്നുന്നതിനായി തീ പുകക്കുന്നതുമെല്ലാം വന്യമൃഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതകളുണ്ടാക്കുകയാണ്. ആനകള്‍ കാലങ്ങളായി സഞ്ചരിക്കുന്ന ആനത്താരകള്‍ അടഞ്ഞതാണ് സഹ്യന്റെ മക്കള്‍ കാടിറങ്ങുന്നതിന്റെ മറ്റൊരു കാരണം.
സൗരോര്‍ജ്ജ വേലികളില്‍ വനത്തിന്റെ നാനാഭാഗങ്ങളിലും ആനത്താരകളടയുന്നത് കൊമ്പന്മാരെ പ്രകോപിച്ചിരിക്കുകയാണ്. വനത്തികത്തെ അരുകളില്‍ വെള്ളമില്ലാതായതും ഭക്ഷണം ലഭിക്കാതായതുമെല്ലാം വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ തോത് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ആന, പുലി, കാട്ടുപോത്ത് എന്നിവക്കുപുറമെ മയിലുകളും സിംഹവാലന്‍ കുരങ്ങുകളും വരെ ജനവാസ മേഖലകളിലൊന്നായിരിക്കുകയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ജില്ലയില്‍ മാത്രം 60 ജീവനുകളാണ് കാട്ടാനയാക്രമണത്തില്‍ പൊലിഞ്ഞുപോയിട്ടുള്ളത്.
വനത്തിനകത്തെ മനുഷ്യന്റെ കടന്നുകയറ്റം വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും വന്യജീവികള്‍ക്കുനേരെ മനുഷ്യന്റെ ആക്രമണങ്ങള്‍ തുടരുമ്പോഴും നിരപരാധികളായ ജീവനുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുനകയണ്. എന്നാല്‍ വന്യ മൃഗശല്യം തുടര്‍ക്കഥയാവുമ്പോഴും വനംവകുപ്പ് പലപ്പോഴും നിസ്സഹയരാവുന്ന സ്ഥിതിയാണ്. കാരണം സേനയില്‍ ആവശ്യത്തിന് അംഗങ്ങളില്ലാത്തതും രക്ഷാ ദൗത്യത്തിന് ആവശ്യത്തിന് സംവിധാനങ്ങളില്ലാത്തതും ഇവരെ ദുരിതത്തിലാക്കുകയാണ്.
റെയില്‍വെ ട്രാക്കുകളിലിറങ്ങുന്ന ആനകളെ തുരത്താന്‍ സ്ഥാപിച്ച സൗരോര്‍ജ്ജ വിളക്കുകളും ഗ്ലിറ്റര്‍ ലൈറ്റുകളുമൊക്കെ പേരിലൊതുങ്ങിയിരിക്കുകയാണ്. മാത്രമല്ല രാത്രികാലങ്ങളില്‍ കൈപോലുള്ള ടോര്‍ച്ചും വടിയും ഉപയോഗിച്ചും വേണം റെയില്‍ പാളങ്ങളില്‍ ആനകളെ നിരീക്ഷിക്കാനെന്നത് ഏറെ പരിതാപകരമാണ്.
വാളയാര്‍, കഞ്ചിക്കോട്, മലമ്പുഴ, മുണ്ടൂര്‍, പുതുപ്പരിയാരം എന്നീ മേഖലകളില്‍ അടുത്ത കാലത്തായി കാട്ടാന ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. 4 മാസത്തിനിടെ മലമ്പുഴ, മുണ്ടൂര്‍ മേഖലയില്‍ മാത്രം മൂന്നു ജീവനുകളാണ് നഷ്ടപ്പെട്ടത്. കാട്ടിനകത്തെ കിടങ്ങു നിര്‍മ്മാണവും സൗരോര്‍ജ്ജ വേലികള്‍ സ്ഥാപിക്കലുമെല്ലാം ഫയലുകളുറങ്ങുമ്പോള്‍ ജനവാസ മേഖലകളില്‍ ഭീതി വിതച്ച് കൊമ്പന്മാരുടെ പരാക്രമം തുടരുകയാണ്.
മാത്രമല്ല കൊലവിളിയുമായി ജനവാസ മേഖലകളിലിറങ്ങുന്ന കൊമ്പന്മാരെ കാടുകയറ്റാന്‍ കുങ്കിയാനകള്‍ക്കു പരസഹായം തേടേണ്ടി സ്ഥിതിയുമാണ്.
ഉദ്യോഗസ്ഥരെ ഏറെ ദുരിതത്തിലാക്കുന്നത് വനത്തിനകത്തെ മനുഷ്യന്റെ കടന്നുകയറ്റം നിയന്ത്രിക്കുകയും വന്യമൃഗങ്ങളെ കൊന്നൊടുക്കുന്ന വേട്ടക്കാരെ പിടികൂടുകയും വനത്തിനകത്തെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യാന്‍ വനംവകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
അല്ലാത്തിടത്തോളം കാലം വനത്തിനകത്തെ മനുഷ്യന്റെ അതിക്രമത്താല്‍ വന്യമൃഗങ്ങള്‍ അക്രമസാക്തരാവുകയും ജനവാസ മേഖലകളിലിറങ്ങുന്നതു തടുരുകയും നാഷനഷ്ടങ്ങള്‍ വിതച്ചും ജീവനപഹരിച്ചും സൈ്വരവിഹാരം നടത്തുന്നത് തുടരുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."